Advertisment

മുൻ പ്രധാന മന്ത്രിയെ പു​ക​ഴ്ത്തി കേ​ജ​രി​വാ​ൾ; മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​പ്പോ​ലെ വി​ദ്യാ​ഭ്യാ​സ​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ "മി​സ്’ ചെ​യ്യു​ന്നു

New Update

Advertisment

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ പു​ക​ഴ്ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​പ്പോ​ലെ വി​ദ്യാ​ഭ്യാ​സ​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ "മി​സ്’ ചെ​യ്യു​ന്നു എ​ന്നാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ പ​രാ​മ​ർ​ശം.

പ്ര​ധാ​ന​മ​ന്ത്രി തീ​ർ​ച്ച​യാ​യും വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​നാ​യി​രി​ക്ക​ണം. മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​പ്പോ​ലെ വി​ദ്യാ​ഭ്യാ​സ​വും വി​വ​ര​വു​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ല്ല. പ്ര​ധാ​ന​മ​ന്ത്രി വി​വ​ര​മു​ള്ള​വ​നാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കും ബോ​ധ്യ​പ്പെ​ട്ടു തു​ട​ങ്ങി- കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​തു സം​ബ​ന്ധി​ച്ച വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ ട്വീ​റ്റ്.

മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​ശ്ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും എ​എ​പി നേ​താ​ക്ക​ൾ​ക്കു നേ​രെ സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ചു റെ​യ്ഡു​ക​ൾ ന​ട​ത്തി വൈ​രം തീ​ർ​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ ട്വീ​റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ചു തു​ട​ർ​ച്ച​യാ​യി സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രാ​ണ് കേ​ജ​രി​വാ​ളും ആ​ദം ആ​ദ്മി പാ​ർ​ട്ടി​യും.

Advertisment