Advertisment

മോഡി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് മന്‍മോഹന്‍ സിംഗ്

New Update

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചുവെന്നും മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചു. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ് മോഡി സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കാനാണ് നാം ഒന്നിച്ചുചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ചെറിയ അഭിപ്രായ വ്യതാസങ്ങള്‍ നാം മാറ്റിവയ്ക്കണം. പഴയ പ്രശ്‌നങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യങ്ങളും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസവും മന്‍മോഹന്‍ സിംഗ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ബന്ദില്‍ പങ്കെടുക്കുന്നത്.

Advertisment