Advertisment

തീവ്രവാദത്തിനെതിരെ നരേന്ദ്ര മോദി മന്‍മോഹനേക്കാള്‍ ശക്തമായ നടപടി എടുത്തുവെന്ന് ഷീലാ ദീക്ഷിത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : തീവ്രവാദത്തിനെതിരായ നടപടികളില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെക്കാള്‍ കരുത്തനാണ് നരേന്ദ്ര മോദിയെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ഡല്‍ഹി പി.സി.സി അദ്ധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. ഇതെല്ലാം മോദി രാഷ്ട്രയീത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഷീല ദീക്ഷിത് പറഞ്ഞു.

എന്നാല്‍ പിന്നീട് നിലപാട് തിരുത്തി തീവ്രവാദത്തിനെതിരായ നടപടികളില്‍ മോദി കരുത്തനാണെന്ന് ചിലര്‍ കരുതുന്നുണ്ടാകാമെന്നാണ് താന്‍ പറഞ്ഞതെന്ന് ഷീല ദീക്ഷിത് വിശദീകരിച്ചു. മോദിയുടെ തിരഞ്ഞെടുപ്പ് തട്ടിപ്പായാണ് താന്‍ ഇതിനെ കാണുന്നതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അവര്‍ പ്രതികരിച്ചു.

ഇതിനിടെ രാജ്യത്തിന് അറിയാവുന്ന കാര്യം ഉറപ്പിച്ച പറഞ്ഞതിന് ഷീലാ ദീക്ഷിത്തിന് നന്ദിയെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും പ്രതികരിച്ചു

Advertisment