Advertisment

മാന്നാറിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണം: ലോക്കർ ഉൾപ്പെടെ 10 ലക്ഷം രൂപ അപഹരിച്ചു

New Update

മാന്നാർ: ആലപ്പുഴ മാന്നാറിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണം. ലോക്കർ ഉൾപ്പെടെ 10 ലക്ഷം രൂപ അപഹരിച്ചു. ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്ത് കിഴക്കേവഴി വെട്ടത്തുവിള സ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ഭാരത് ഫിനാൻഷ്യൽ ഇൻക്യൂഷൻ ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.

publive-image

സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ചെറുകിട തൊഴിൽ സംരംഭങ്ങൾ ഗ്രാമങ്ങളിൽ തുടങ്ങുന്നതിനായി വനിതകളുടെ കൂട്ടായ്മ രൂപികരിച്ചുള്ള ഗ്രൂപ്പുകൾക്കാണ് കമ്പനി പണം നൽകുന്നത്. 10 അംഗങ്ങളുള്ള ഗ്രൂപ്പിന് പരസ്പര ജാമ്യത്തിൽ 25000 രൂപാ മുതൽ ഒരു ലക്ഷം രൂപാ വരെ വായ്പയായി നൽകുന്നു. എല്ലാ ആഴ്ചയിലും മുടക്കം കൂടാതെ തുക കൃത്യമായി അടയ്ക്കണം. ഇങ്ങനെ വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച 10 ലക്ഷം രൂപ ബാങ്കിൽ നിഷേപിക്കാതെ മുറിയിലുള്ള ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Advertisment