Advertisment

ബഹുസ്വര രാഷ്ട്രം മാനവികതാധ്യാപനം' കെ.എച്ച്.എസ്.ടി.യു സംസ്ഥാന സമ്മേളനം മണ്ണാർക്കാട്ട്: സ്വാഗതസംഘം രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

മണ്ണാർക്കാട്: കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ 18-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, മാർച്ച് 1,2 തീയ്യതികളിൽ മണ്ണാർക്കാട്ട് നടക്കും. 'ബഹുസ്വര രാഷ്ട്രം മാനവികതാധ്യാപനം 'എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം,പ്രതിനിധി സമ്മേളനം,വിദ്യാഭ്യാസ സെമിനാർ, സാംസ്കാരിക സദസ്സ്,യാത്രയയപ്പ്, പ്രിൻസിപ്പൽസ് മീറ്റ്, പ്രകടനം,കൗൺസിൽ മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. ത്രിദിന സമ്മേളനത്തിൽ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

Advertisment

സമ്മേളന പ്രഖ്യാപനവും സ്വാഗതസംഘം രൂപീകരണവും കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്ററി സ്‌കൂളിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു കെ.എച്ച്.എസ്.ടി.യു പ്രസിഡണ്ട് കെ.മുഹമ്മദ് ഇസ്മയിൽ അധ്യക്ഷനായി.

publive-image

കെ.എച്ച്.എസ്.ടി.യ സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ ചേലേരി, മുസ്‌ ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ,സെക്രട്ടറിമാരായ കല്ലടി അബൂബക്കർ,റഷീദ് ആലായൻ,കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹുസൈൻ കോളശ്ശേരി,കെ.പി. മൊയ്തു,യൂസഫ് പാലക്കൽ,സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് എം.മമ്മദ് ഹാജി, കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് മുഹമ്മദലി പാറയിൽ,സി.കെ.സി.ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.സലാഹുദ്ദീൻ, നഗരസഭാ കൗൺസിലർമാരായ കെ.സി.അബ്ദുറഹ്മാൻ,വി.സിറാജുദ്ദീൻ, കെ.എച്ച്.എസ്.ടി.യു സംസ്ഥാന ഭാരവാഹികളായ എസ്.സന്തോഷ്കുമാർ,സി.ടി.പി.ഉണ്ണിമൊയ്തീൻ, ടി.പി.മുഹമ്മദ് റഫീഖ്, കെ.മുഹമ്മദ് ജാസിം,സി.എ.എൻ.ഷിബ് ലി,ജില്ലാ പ്രസിഡണ്ട് പി.അബ്ദുൽ സലീം, സെക്രട്ടറി കെ.എച്ച്. ഫഹദ്,അഷ്റഫ് പാലൂർ,യു.കെ.ഫൈസൽ,കെ.കെ. മുഹമ്മദ് അമീൻ, സി.സൈതലവി, കെ.സത്യ നാരായണൻ, സി.എച്ച്.സുൽഫിക്കറലി,ഇ.എം.അഷ്റഫ്, കെ.സാജിദ്, കെ.കെ.നജ്മുദ്ദീൻ,ഒ.എം.അൻവർ പ്രസംഗിച്ചു.

സമ്മേളന നടത്തിപ്പിനായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (മുഖ്യരക്ഷാധികാരി), എൻ.ഷംസുദ്ദീൻ എം.എൽ.എ(ചെയർമാൻ),കളത്തിൽ അബ്ദുള്ള(വർക്കിങ്ങ് ചെയർമാൻ), കെ.മുഹമ്മദ്‌ ഇസ്മയിൽ(ജനറൽ കൺവീനർ),ടി.പി.മുഹമ്മദ് റഫീഖ് (കൺവീനർ), നിസാർ ചേലേരി (ട്രഷറർ) ഭാരവാഹികളായി അഞ്ഞൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു

Advertisment