Advertisment

ഗോവയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് വീണ്ടും കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ തുടരവെ ഗോവയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് വീണ്ടും കോണ്‍ഗ്രസ്. പ്ര​തി​പ​ക്ഷ നേ​താ​വ് ച​ന്ദ്ര​കാ​ന്ദ് കാ​വ്‌​ലേ​ക്ക​റാണ് അ​വ​കാ​ശ​വാ​ദ​മു​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍ മൃ​ദു​ല സി​ന്‍​ഹ​യ്ക്ക് കോ​ണ്‍​ഗ്ര​സ് ക​ത്തു​ന​ല്‍​കി.

ഗോവയില്‍ ബി-ജെ.പി സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സര്‍ക്കാറിനെ പിരിച്ചുവിട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു.

മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ അ​സു​ഖ​ബാ​ധി​ത​നാ​യ​തോ​ടെ ഗോ​വ​യി​ല്‍ ഭ​ര​ണ​സ്തം​ഭ​ന​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ര്‍​ക്കാ​രി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ വി​ശ്വാ​സ​മി​ല്ല.​നി​യ​മ​സ​ഭ​യി​ലും സ​ര്‍​ക്കാ​രി​ന് വി​ശ്വാ​സം ന​ഷ്‍​ട​മാ​യി​രി​ക്കു​ക​യാ​ണെന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

നി​യ​മ​സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ് കോ​ണ്‍​ഗ്ര​സ്. ബി​ജെ​പി എം​എ​ല്‍​എ ഫ്രാ​ന്‍​സി​സ് ഡി​സൂ​സ നി​ര്യാ​ത​നാ​യ​തോ​ടെ സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യെ​ന്നും കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

Advertisment