Advertisment

കുടുംബ ജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ് ; ഉർവശിയോട് എനിക്ക് പിണക്കമൊന്നുമില്ല ; മനോജ് കെ ജയൻ പറയുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

വിവാഹ മോചിതരായെന്ന് കരുതി ഉർവശിയോട് മനസിലോ അല്ലാതെയോ പിണക്കമോ ശത്രുതാ മനോഭാവമോ ഇല്ലെന്ന് മനോജ് കെ ജയൻ . കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് തന്നെ പഠിപ്പിച്ചതെന്നും സ്‌നേഹം എന്താണെന്ന് താനിപ്പോഴാണ് അറിയുന്നതെന്നും മനോജ് കെ. ജയന്‍ പറയുന്നു.

Advertisment

publive-image

‘ഉര്‍വശിയ്ക്കും എനിക്കും ഇടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ. കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്.

നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു.’

Advertisment