Advertisment

തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ ബിജെപിഅധ്യക്ഷന്‍ മനോജ് തിവാരി..തത്കാലം തുടരാന്‍ പാര്‍ട്ടി നിര്‍ദേശം

New Update

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. എന്നാല്‍ ദേശീയ നേതൃത്വം രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Advertisment

publive-image

ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കാണ് തിവാരി രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ഡല്‍ഹി ഘടകം പുനഃസംഘടിപ്പിക്കുംവരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തോട് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന.

തിവാരിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിര്‍ദ്ദേശം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ തത്കാലം അതു വേണ്ടെന്ന നിലപാടാണ് അന്നത്തെ അധ്യക്ഷന്‍ അമിത് ഷാ സ്വീകരിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു ഈ നിലപാട്.എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മാത്രം വിജയിക്കാനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ.

MANOJTHIWARI
Advertisment