ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനങ്ങളെ കടുത്ത ശബ്ദത്തില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
പീഡനങ്ങളുടെ തലസ്ഥാനം എന്നാണ് ഇപ്പോള്‍ ഇന്ത്യ അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് പെണ്മക്കളെയും സഹോദരിമാരെയും പരിപാലിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നു.
ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എയാണ് പ്രതി. എന്നാല്‍ പ്രധാനമന്ത്രി ഇതേകുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് കടുത്ത മറുപടിയുമായി ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി രംഗത്തെത്തി.
യശസുള്ള രാജ്യമായി രാഹുല്‍ ഇന്ത്യയെ കാണുന്നില്ലെന്ന പറഞ്ഞ അദ്ദേഹം, അനവസരത്തിലുള്ള രാഹുലിന്റെ ഇത്തരം പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും രാഹുലിന്റെ മനോനിലയ്ക്ക് എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു.