കളിച്ചത് പാക്കിസ്ഥാനുവേണ്ടിയും തോല്‍പിച്ചത് ഇന്ത്യയെയും. പക്ഷെ സ്വന്തം കാര്യത്തില്‍ അദ്ദേഹത്തിനു പാക്കിസ്ഥാനെ വിശ്വാസമില്ലായിരുന്നു. ഒടുവില്‍ ഭാരതത്തോട് തനിക്കൊരു ഹൃദയം യാചിച്ച ഹോക്കി ഇതിഹാസം മന്‍സൂര്‍ അഹമ്മദ് ഓര്‍മ്മയായപ്പോള്‍ !!

പ്രകാശ് നായര്‍ മേലില
Sunday, May 13, 2018

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ഭാരതത്തില്‍ വരാന്‍ വിസയ്ക്കപേക്ഷിച്ചു കാത്തുകിടന്ന പാക്കിസ്ഥാന്‍ മുന്‍ ഹോക്കി ക്യാപ്റ്റനും ഗോള്‍ കീപ്പറുമായിരുന്ന മന്‍സൂര്‍ അഹമ്മദ് ഇന്നലെ കറാച്ചിയിലെ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചു…

ഭാരതത്തിലെ ആശുപത്രിയില്‍ വന്നു തന്‍റെ ഹൃദയം മാറ്റിവയ്ക്കാനുള്ള ശാസ്ത്രക്രിയ നടത്തണമെന്നും അതിനായി സാമ്പത്തികമായോ മറ്റൊരു വിധത്തി ലോ ഉള്ള സഹായവും തനിക്കാവശ്യമില്ലെന്നും ഭാരത സര്‍ക്കാര്‍ വിസ അനുവദിച്ചു തന്നാല്‍ മാത്രം മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

യൂ ട്യൂബില്‍ അദ്ദേഹത്തിന്‍റെ ഒരു വീഡിയോ കാണാവുന്നതാണ്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട് – ” പല മത്സരങ്ങളിലും ഭാരതത്തെ തോല്‍പ്പിച്ചു കോടിക്കണക്കിനു ഭാരതീയരുടെ ഹൃദയം വേദനിപ്പിച്ച തനിക്ക് ഭാരതത്തില്‍ നിന്ന് ഹൃദയം വേണം.

ഭാരതസര്‍ക്കാര്‍ എന്നെ സഹായിക്കണം, എനിക്ക് എത്രയും പെട്ടെന്ന് വിസ അനുവദിക്കണം.”

അതേസമയം 49 കാരനായ മന്‍സൂര്‍ അഹമ്മദിന് പാക്കിസ്ഥാനില്‍ ‘മെക്കാനിക്കല്‍ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്’ നടത്താന്‍ സൗകര്യമൊരുക്കാമെന്ന പാക്ക് സര്‍ക്കാരി ന്‍റെ നിര്‍ദ്ദേശം അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

അതിനുള്ള കാരണം പാക്കിസ്ഥാനില്‍ ഇന്നുവരെ അത്തരത്തിലുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശാസ്ത്ര ക്രിയ നടന്നിട്ടില്ല എന്നതാണ്. ഭാരതത്തിലല്ലാതെ മറ്റൊരു രാജ്യത്തും ഇതിനായി പോകാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുമില്ല.

അദ്ദേഹത്തിന് ഭാരതത്തില്‍ വരാനുള്ള വിസ ലഭിച്ചില്ല. അതിനുള്ള കാരണവും അജ്ഞാതമാണ്.

300 ല്‍പ്പരം അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള
, 94 ല്‍ ഹോക്കി വേള്‍ഡ് കപ്പ്‌ പാക്കിസ്ഥാന് നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച , നാലുതവണ ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി തീരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പേസ് മേക്കറിന്‍റെ സഹായത്തോടെയാണ് ഇതുവരെ ജീവിച്ചിരുന്നത്.

ചിത്രം. ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി ക്കൊപ്പം മന്‍സൂര്‍ അഹമ്മദ്.

×