Advertisment

ഭൂമി കീഴ്‌മേല്‍ മറിഞ്ഞാലും എന്റെ കയ്യില്‍ പെങ്ങളുണ്ടാകും, അവള്‍ എന്റെ ജീവനാണ്‌ ; വിവാഹദിനത്തിലും പെങ്ങളെ തോളിലേറ്റി ഏട്ടന്‍ ; ജീവിതത്തില്‍ കൂട്ടിന് പുതിയൊരാള്‍ വരുമ്പോഴും മീനൂട്ടിയെ നെഞ്ചിലേറ്റി മനു !- വീഡിയോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

 28 വർഷമായി സ്വന്തം പെങ്ങളെ ഒരു കൊച്ചു കുട്ടിയെപ്പോലെ നെഞ്ചോടു ചേർത്ത് ജീവിക്കുന്ന ഏട്ടൻ. തന്റെ വിവാഹ നിശ്ചയ ദിവസം അരയ്ക്കു താഴോട്ട് തളർന്ന സഹോദരി മീനുവിനെയുമെടുത്ത് നടന്ന മനുവിനെ  ഓർമയില്ലേ.ജീവിതത്തിൽ കൂട്ടായി പുതിയൊരാൾ വരുമ്പോഴും മനു പതിവ് തെറ്റിച്ചില്ല. തന്റെ പൊന്നു പെങ്ങളെയുമെടുത്ത് നടന്നു.

Advertisment

publive-image

ഒരുകൂട്ടം ചെറുപ്പക്കാർ സമ്മാനിച്ച ഇലക്ട്രിക് വീൽചെയറിൽ ഇരുന്നാണ് മീനു ചേട്ടന്റെ വിവാഹം കണ്ടത്. അതു കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നിടത്തേയക്ക് മനുവിന്റെ ഒക്കത്തിരുന്ന് മീനു എത്തി. േചട്ടനും ചേട്ടത്തിയമ്മയ്ക്കും ഒപ്പമിരുന്നു സദ്യ കഴിച്ചു.

വിവാഹനിശ്ചയ ദിവസം മീനുവിന് എടുത്ത് നടക്കുന്ന ദൃശ്യങ്ങളാണ് ഈ സഹോദരീ–സഹോദര ബന്ധത്തെ വാർത്തകളിൽ എത്തിച്ചത്. പെങ്ങളെ ശരീരത്തിലല്ല തന്റെ നെഞ്ചിലേറ്റിയാണ് നടക്കുന്നതെന്ന് മനു അന്ന് പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ മനു ഡ്രൈവറാണ്. പട്ടം വാർഡ് കൗൺസിലർ രമ്യ രമേശനെയാണ് ഹരി വിവാഹം ചെയ്തത്.

വിഡിയോ കാണാം

https://www.facebook.com/jishnu.prakash.900/videos/750750112096878/

Advertisment