Advertisment

രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് രാഹുലും മോദിയും യെച്ചൂരിയും എടുക്കുന്നത് ;  കർഷക ആത്മഹത്യകൾക്ക് പരിഹാരം ഉണ്ടാക്കാത്ത മൂന്ന് മുന്നണികളും കർഷകരെ വഞ്ചിക്കുന്നു ; വയനാട്ടിൽ  രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്

New Update

വയനാട്: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്. നാടുകാണി ദളം ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലാണ് വയനാട് പ്രസ് ക്ലബ്ബിൽ കത്ത് ലഭിച്ചത്. വോട്ട് ബഹിഷ്കരിക്കണമെന്ന് മാവോയിസ്റ്റുകളുടെ പതിവ് ആഹ്വാനം ഇത്തവണത്തെ കത്തിലില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Advertisment

publive-image

രാഹുൽഗാന്ധി സ്ഥാനാർത്ഥി ആകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോൺഗ്രസ് പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് കത്തിൽ പറയുന്നത്.

രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് രാഹുലും നരേന്ദ്രമോദിയും സീതാറാം യെച്ചൂരിയും എടുക്കുന്നത്. രാജ്യത്തെ കർഷക ആത്മഹത്യകൾക്ക് പരിഹാരം ഉണ്ടാക്കാത്ത മൂന്ന് മുന്നണികളും കർഷകരെ വഞ്ചിക്കുകയാണെന്നും കത്തിൽ പറയുന്നു.

Advertisment