Advertisment

മാവോയിസ്റ്റ് ഭീഷണി: വയനാട്ടിയിലെ പോളിംഗ് ബൂത്തുകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി

New Update

ക​ല്‍​പ​റ്റ: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് വയനാട്ടിയിലെ പോളിംഗ് ബൂത്തുകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. 132 ബൂത്തുകള്‍ മാവോയിസ്റ്റ് ബാധിതമാണെന്നാണ് രഹസ്യ വിവരം. സുരക്ഷ ക്രമീകരണങ്ങള്‍ക്കായി 1785 സേനാംഗങ്ങളെ വിന്യസിച്ചതായി ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു.

Advertisment

publive-image

ജില്ലയെ മൂന്ന് ഇലക്ഷന്‍ സബ് ഡിവിഷനുകളായി വിഭജിച്ച് മേല്‍നോട്ടത്തിന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, അസി. പൊലീസ് സൂപ്രണ്ട് എന്നിവരെ ചുമതലപ്പെടുത്തി.

പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമേ മോട്ടോര്‍ വാഹന, എക്സൈസ്, ഫോറസ്റ്റ് വകുപ്പുകളില്‍ നിന്നും സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആന്‍ഡി നക്സല്‍ ഫോഴ്സിലെ സേനാംഗങ്ങളെ ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

216 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെയും വിവിധ ബൂത്തുകളിലായി വിന്യസിച്ചു. 132 ബൂത്തുകള്‍ വെബ്കാസ്റ്റിങ്/ വിഡിയോഗ്രഫി ഉള്ള 152 ബൂത്തുകള്‍ ഉള്‍പ്പെടെ 222 ബൂത്തുകളിലും ഫോറസ്റ്റിനോട് ചേര്‍ന്നുള്ള മൂന്നു ബൂത്തുകളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ജില്ല ആസ്ഥാനത്തും സബ് ഡിവിഷന്‍ ആസ്ഥാനത്തും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സ്ട്രൈക്കിങ് ഫോഴ്സുകളുണ്ടാകും. ഓരോ ബൂത്തിലും അര മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കുന്ന രീതിയിലാണ് പട്രോളിങ് ക്രമീകരിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തേക്ക് നേരിട്ട് ബന്ധപ്പെടുന്നതിന് ഹോട്ട്ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സായുധ കമാന്‍ഡോകള്‍ ബുത്തുകളുടെ പരിസരത്ത് ഉണ്ടാകും.

maoist attack
Advertisment