Advertisment

രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃകയില്‍ പ്രധാനമന്ത്രി മോഡിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതി; മലയാളി ഉള്‍പ്പെടെ അറസ്റ്റില്‍

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനുള്ള മാവോയിസ്റ്റുകളുടെ പദ്ധതി പുറത്തായി. മാവോയിസ്റ്റ് സംഘടനയുടെ അഞ്ച് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതില്‍ ഒരാളുടെ വസതിതില്‍ നിന്ന് പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതിയെ സംബന്ധിച്ച വിവരങ്ങളടങ്ങിയ കത്ത് ലഭിച്ചതായി പൂനെ പോലീസ് കോടതിയില്‍ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ കൊലപ്പെടുത്തിയ മാതൃകയില്‍ മോഡിയെ വധിക്കാനുള്ള പദ്ധതിയാണ് മാവോയിസ്റ്റുകള്‍ തയ്യാറാക്കിയത്.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് എല്‍ഗര്‍ പരിഷത്തുമായി ബന്ധപ്പെട്ടാണ് അഞ്ച് മാവോവാദികളെ പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റോണ ജേക്കബ് വില്‍സണ്‍, അഡ്വ. സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റാവത്ത്, സുധീര്‍ ധവാലെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ റോണ ജേക്കബ് മലയാളിയാണ്. കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

റോണ ജേക്കബ് ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയാണ്. കമ്മറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റക്കല്‍ പ്രിസണേഴ്‌സ് എന്ന സംഘടയുടെ പി.ആര്‍.ഒയാണ് റോണ. യു.എ.പി.എ, അഫ്‌സ്പ തുടങ്ങിയ നിയമങ്ങള്‍ക്കെതിരായ പോരാട്ടം നടത്തുന്നതില്‍ മുന്‍പന്തിയിലാണ് റോണ. സുധീര്‍ ധവാലെ ദളിത് ആക്ടിവിസ്റ്റും മറാത്ത മാഗസിനായ വിദ്രോഹിയുടെ എഡിറ്ററുമാണ്.

സുരേന്ദ്ര ഗാഡ്‌ലിംഗ് നാഗ്പുരിലെ അഭിഭാഷകനാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേഴ്‌സിന്റെ ജനറല്‍ സെക്രട്ടറിയുമാണ്. ദളിത് ആക്ടിവിസ്റ്റും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കുന്നയാളുമാണ്. ഷോമ സെന്‍ നാഗ്പൂര്‍ സര്‍വകലാശാലയിലെ ഇംീഷ് പ്രൊഫസറാണ്. മഹേഷ് റാവത്തും ആക്ടിവിസ്റ്റാണ്.

Advertisment