Advertisment

മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം ആദ്യമായി റിയാദിൽ പാടുന്നു. ജനുവരി 21ന്

author-image
admin
Updated On
New Update

റിയാദ് :സീ ടെക് ബാനറിൽ "റംലാ ബീഗം ഇശൽ നൈറ്റ് 2020" ഈ വരുന്ന ചൊവ്വാഴ്ച (21-01-2020 രാത്രി 7:30 മുതൽ 11 മണി വരെ ) ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറും. ആദ്യമായിട്ടാണ്  ഗായികയും കാഥികയുമായ  റംല ബീഗം റിയാദില്‍ എത്തുന്നത് .  മാപ്പിളപ്പാട്ട്  സംഗീതത്തിന് മലയാളത്തിൽ നില വിലുണ്ടായിരുന്ന ഗാനവൃത്തങ്ങൾക്ക് പുതിയ ഒരു അദ്ധ്യായം രചിക്കാൻ റംലാ ബീഗത്തിന് സാധിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേള നത്തില്‍ പറഞ്ഞു.

Advertisment

publive-image

കെ.ടി. മുഹമ്മദ്, എം.എൻ.കാരശ്ശേരി, പി.റ്റി.അബ്ദുൽ റഹ്‌മാൻ, എ.വി.മുഹമ്മദ് , ചാന്ദ് പാഷ തുടങ്ങിയവരുടെ കൂടെയും, മാപ്പിളപ്പാട്ടുകളെ സിനിമാസംഗീത മേഖല യിലേക്കെത്തിച്ചവരിൽ പ്രധാനികളായ പഴയകാല മാപ്പിളപ്പാട്ട് രചയിതാക്കളായ ഖാസി മുഹമ്മദ്, മോയിൻ കുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ല്യാർ, ഇച്ച മസ്താൻ തുടങ്ങിയ പൗരാണിക കവികളുടേതടക്കം ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും മാപ്പി ളപ്പാട്ടായി ആലപിക്കുകയും,  മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ട് സാഹിത്യത്തിനു സംഭാവനകൾ നൽകിയ കെ.രാഘവൻ, പി.ഭാസ്കരൻ തുടങ്ങിയവരുടെ കൂടെയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്

പ്രമുഖ മാപ്പിളപ്പാട്ട് രചയിതാക്കളും ഗായകരുമായ മഹാകവി മോയീൻകുട്ടി വൈദ്യർ, എ.വി.മുഹമ്മദ്, ഒ.എം. കരുവാരക്കുണ്ട്, എസ്.എ. ജമീൽ, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, അസീസ് തായിനേരി, കണ്ണുർ സലിം, കണ്ണുർ ഷെരിഫ്, വി.എം. കുട്ടി, വിളയിൽ ഫസീല, അഫ്സൽ, നിലമ്പൂർ ഷാജി, പുലിക്കോട്ടിൽ ഹൈദർ, ഐഷാ ബീഗം, വടകര കൃഷണ ദാസ്, താജുദ്ധീൻ വടകര, സിബില സദാനന്ദൻ, ഖദീജ ഭീഗം, കെ എസ് ചിത്ര, വിജയ് യേശുദാസ്, വി ടി മുരളി, ഒ.അബുടി മാസ്റ്റർ, രഹ്‌ന, ബദറുദ്ദീൻ പാറന്നൂർ, ജാബിർ കെ കരുവാരകുണ്ട്, കണ്ണൂർ സീനത്ത്, ഷാഫി കൊല്ലം എന്നിവരുടെ കൂടെ വേദി പങ്കിടാൻ അവസരം ലഭിച്ചവരിൽ ഒരാളാണ് റംലാ ബീഗം.

ഇ എം എസ് നമ്പൂതിരിപ്പാട്, സി എച്ച് മുഹമ്മദ് കോയ എന്നിവരുടെ പ്രസംഗങ്ങൾക്ക് ശേഷം ഓടയിൽ നിന്നുള്ള കഥാപ്രസംഗം നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളിൽ പാടുകയും അനേകം കഥാപ്രസംഗങ്ങൾ രചിക്കുകയും അവതരിപ്പിക്കുകയും ചെയ്ത റംലാ ബീഗത്തിന് ഒട്ടനവധി അവാർഡുകൾ ലഭിച്ചി ട്ടുണ്ട്, 1991 ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് അന്ന് മന്ത്രിയായിരുന്ന ടി എം ജേക്കബ്ന്റെ അടുത്ത നിന്നും സ്വീകരിച്ചിട്ടുണ്ട്.

ബിസ്മില്ലാഹി എന്ന്, ഇരു ലോകം ജയമണി, വമ്പുറ്റ ഹംസ, മധുനുകരുന്ന മനോഹര രാവ്, ആദി പെരിയവൻ, തവസ്സൽന ബിബിസിമില്ലാഹ്, അൽഹംദുടയോന മറാലെ, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ, ആദി അഹദത്തിൽ, അസ്സലാത്തു അലന്നബി, സ്വലാത്തും വ തസ്ലീമും, അഹദത്തിലെ അലി തുടങ്ങി ഒട്ടനവധി ഗാനങ്ങൾ കേരള ജനത നെഞ്ചിലേറ്റിയതാണ്.

എഴുപത്‌ എൺപത് തൊണ്ണൂറുകളിൽ പ്രാവാസികളുടെയും കുടുംബിനികളുടെയും ദിനചര്യകളിൽ ഒന്നായിരുന്നു റംലാ ബീഗത്തിന്റെ പാട്ടുകളും കഥാ പ്രസംഗങ്ങളും ആസ്വദിക്കുക എന്നത്. കഥാപ്രസംഗത്തിൽ ഇസ്‌ലാമിക്, ഹിന്ദു, ക്രിസ്ത്യൻ കഥകൾ എന്നിവ പഴയകാല ആളുകൾക്ക് ഇന്നും ഓർമ്മകൾ ആണ്, അതിൽ ഏറ്റവും മികച്ചു നിന്നിരുന്നത് ഉമ്മ എന്ന കഥയാണ്.

മൊത്തം 23 കഥകൾ കഥാപ്രസംഗമായി അവതരിപ്പിച്ചിട്ടുണ്ട്, അതിൽ കാളിദാസന്റെ ശാകുന്തളം, കേശവ ദേവിന്റെ ഓടയിൽ നിന്ന്, കുമാരനാശാന്റെ നളിനി   ഏറ്റവും കൂടുതൽ അവതരിപ്പിച്ചത്. റംലാ ബീഗത്തിന് സ്വീകരണം നൽകുന്നതോടൊപ്പം സ്നാക്സ് & മെഹന്തി കോമ്പറ്റിഷനും സംഘടിപ്പിക്കുന്നുണ്ട്, റജിസ്റ്റർ ചെയ്യേണ്ട ആളുകൾ 0582501600, 0507827901 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സീ ടെക് ഇവന്റ് കോഓർഡിനേറ്റർ അസീസ് കടലുണ്ടി, ആർമെക്സ് എം ഡി സലാം പള്ളിക്കൽ ബസാർ, അൽ നാസർ കസ്റ്റംസ് ക്ലിയറൻസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് നജീം അഞ്ചൽ, ഇവന്റ് കൺട്രോളർ തസ്‌നിം റിയാസ്, പ്രോഗ്രാം കോഓർഡിനേറ്റർ റിയാസ് റഹ്മാൻ, വളണ്ടിയർ കോഓർഡിനേറ്റർ സിക്കന്ദർ എന്നിവർ പങ്കെടുത്തു.

Advertisment