കൊച്ചി : മാര്‍ത്തോമാ സഭയിലെ മുതിർന്ന ബിഷപ്പും സഫ്രഗൻ മെത്രാപൊലീത്തയുമായ ഗീവർഗീസ് മാർ അത്തനേഷ്യസ് തിരുമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരം.
ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‍ എറണാകുളം പി വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരിക്കുകയാണ് . കഴിഞ്ഞ എട്ടാം തിയതിയാണ് തിരുമേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് .
74 കാരനായ തിരുമേനിയുടെ കിഡ്നിയുടെയും ലിവറിന്‍റെയും പ്രവര്‍ത്തനങ്ങള്‍ തടസപെട്ടിരിക്കുകയാണ്. നെടുംബ്രം ചിറയില്‍ കണ്ടത്തില്‍ സി ഐ ഇടുക്കുളയുടെയും അച്ചിയാമ്മയുടെയും മകനായി 1944 ഏപ്രില്‍ 2ന് ജനിച്ച ഗീവർഗീസ് മാർ അത്തനേഷ്യസ് തിരുമേനിയ്ക്ക് അടുത്തയാഴ്ച 74 -)൦ പിറന്നാളാണ് .