Advertisment

മാര്‍ത്തോമാ സേവികാസംഘം സമ്മേളനംനവംബര്‍ 9ന് ഡാളസ്സില്‍ .

author-image
പി പി ചെറിയാന്‍
Updated On
New Update

ഫാര്‍മേഴ്‌സ് ബ്രാഞ്ച് : നോര്‍ത്ത് അമേരിക്കായൂറോപ്പ് മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് സെന്റര്‍ എ സേവികാ സംഘസമ്മേളനം നവംബര്‍ 9 ശനിയാഴ്ച രാവിലെ 10 മുതല്‍ ഡാളസ് മാര്‍ത്തോമാ ചര്‍ച്ചില്‍(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) വെച്ച് നടത്തപ്പെടും. റവ.ബ്ലസന്‍ കെ മോന്‍ സമ്മേളനത്തില്‍ ധ്യാന പ്രസംഗം നടത്തും.

publive-image

ഡാളസ്സിലെ അഞ്ചു മാര്‍ത്തോമാ ചര്‍ച്ചുകള്‍, കാന്‍സസ്, ഒക്കലഹോമ, ഓസ്റ്റിന്‍ തുടങ്ങിയ ഇടവകകളില്‍ നിന്നുമുള്ള സേവികാ സംഘാംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എല്ലാ സേവികാ സംഘാംഗങ്ങളേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സെ്ന്റര്‍ സേവികാ സംഘം സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.മാത്യു ജോസഫ്(മനോജച്ചന്‍)

Advertisment