Advertisment

ഇനി വീട്ടില്‍ വിശ്രമം; തലച്ചോറില്‍ ശസ്ത്രക്രിയക്ക് വിധേയനായ മറഡോണ ആശുപത്രി വിട്ടു

New Update

ബ്വേനസ് അയ്റിസ്: തലച്ചോറില്‍ ശസ്ത്രക്രിയക്ക് വിധേയനായ മറഡോണ ഒരാഴ്​ചക്കു ശേഷം ആശുപത്രി വിട്ടു. മറഡോണ നഗരത്തിലെ ഒലിവോസ് ക്ലിനിക്കില്‍നിന്ന് ആംബുലന്‍സില്‍ വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യം പ്രാദേശിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു.

Advertisment

publive-image

ഇതിഹാസതാരത്തിന്‍റെ ശാരീരികാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇനി വീട്ടില്‍ വിശ്രമത്തില്‍ തുടര്‍ന്നാല്‍ മതിയെന്നും ഡോ. ലിയോപോള്‍ഡോ ലൂക്ക് പറഞ്ഞു. 60കാരനായ മറഡോണയുടെ മദ്യാസക്തി കുറക്കുന്നതിനുള്ള ചികിത്സ വീട്ടില്‍വെച്ച്‌ തുടരുമെന്ന് അഭിഭാഷക മത്യാസ് മോര്‍ല വ്യക്തമാക്കി.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മറഡോണയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ഫസ്​റ്റ്​ ഡിവിഷന്‍ ടീമായ ജിംനേസ്യ എസ്ഗ്രീമയുടെ പരിശീലകനായ മറഡോണ ഒക്ടോബര്‍ 30ന് മത്സരത്തിനിടെ ടീമിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

maradona discharge
Advertisment