Advertisment

വിഷാദം, ഭക്ഷണം വേണ്ട; ഇതിഹാസ താരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update

ബ്യൂണസ് ഐറിസ്: ഇതിഹാസ താരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 60ാം ജന്മദിനം ആഘോഷിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുന്നതിന് ഇടയിലാണ് റഡോണയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

Advertisment

publive-image

എന്നാല്‍ ആരോഗ്യനിലയില്‍ ഭയപ്പെടാന്‍ ഇല്ലെന്ന് മറഡോണയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയിലായി വിഷാദാവസ്ഥയിലാണ് അദ്ദേഹമെന്നും ഭക്ഷണം കഴിക്കാന്‍ താത്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇവിടെയാണ് മറഡോണ കഴിയുന്നത്. ഒക്ടോബര്‍ 30നാണ് മറഡോണ 60ാം ജന്മദിനം ആഘോഷിച്ചത്. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു.

എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മറഡോണ കളിക്കളം വിട്ടു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി. മറഡോണയ്ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന വിധമുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹതത്തിന്റെ ഡോക്ടര്‍ തള്ളി. മറഡോണയുമായി അടുത്ത നില്‍ക്കുന്നവരില്‍ ഒരാള്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായതോടെ അദ്ദേഹം ക്വാറന്റൈനില്‍ പോയിരുന്നു.

sports news maradona
Advertisment