Advertisment

ട്രിബ്യൂട്ട് ടു മറഡോണ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

New Update

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അനുസ്മരണാര്‍ത്ഥം കാലിക്കറ്റ് പ്രസ് ക്ലബ്ബ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടുകൂടി നടത്തിയ സൗഹൃദ ഫുട്‌ബോള്‍ മത്സരം മറഡോണയുടെ ഉറ്റ സുഹൃത്തായ ഡോ. ബോബി ചെമ്മണൂര്‍ ഫുട്‌ബോള്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മനസ് നിറയെ ഫുട്‌ബോളും സ്‌നേഹവുമായി ജീവിച്ച മറഡോണക്ക് മലബാറിന്റെ ആദരമാണ് ഈ ഫുട്‌ബോള്‍ മത്സരമെന്നു ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. മറഡോണയുടെ ഇതിഹാസതുല്യമായ ജീവിതത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുവാന്‍ വേണ്ടി മ്യൂസിയം ഒരുക്കുമെന്നു ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.

ഒരിക്കല്‍ അദ്ദേഹത്തിന് ഞാന്‍ ഒരു സ്വര്‍ണ ബോള്‍ സമ്മാനിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു എന്റെ ദൈവത്തിന്റെ കൈ ഗോള്‍ സ്വര്‍ണത്തില്‍ ഉണ്ടാക്കാമോ എന്ന്. അന്ന് ഞാന്‍ അതിനു മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ആ ആഗ്രഹം സഫലമാക്കുകയാണ് ദൈവത്തിന്റെ ഗോള്‍ അഞ്ചരയടി ഉയരത്തില്‍ സ്വര്‍ണത്തില്‍ തീര്‍ത്തു ഈ മ്യൂസിയത്തില്‍ സ്ഥാപിക്കും .

അതിനോടനുബന്ധിച്ചു ഒരു ഫുട്‌ബോള്‍ അക്കാദമിയും പരിഗണനയില്‍ ഉണ്ട്.മറഡോണയുടെ അപൂര്‍വ ചിത്രങ്ങള്‍ അദ്ദേഹം തന്ന സമ്മാനങ്ങള്‍, അദ്ദേഹത്തിന്റെ കയ്യൊപ്പുള്ള ഫുട്‌ബോളുകള്‍, വിര്‍ച്യുല്‍ റിയാലിറ്റി ആര്‍ട്ട് ഗാലറി തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ വിജ്ഞാന ഉപാധികള്‍ മ്യൂസിയത്തില്‍ ഉണ്ടാകും. താമസിയാതെ തന്നെ അര്‍ജന്റീനയിലെത്തി മറഡോണയുടെ ശവകുടീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീന ജഴ്സിയില്‍ പ്രസ് ക്ലബും ബ്രസീല്‍ ജഴ്സിയില്‍ ആരോഗ്യവകുപ്പും ഏറ്റുമുട്ടിയ മത്സരത്തില്‍ ഏകപക്ഷീയമായ 7 ഗോളുകള്‍ക്ക്ആരോഗ്യ വകുപ്പ് ടീം വിജയിച്ചു .ജേതാക്കള്‍ക്ക് തനിക്ക് മറഡോണ കയ്യൊപ്പ് പതിച്ചു നല്‍കിയ ഫുട്‌ബോള്‍ ഡോ. ബോബി ചെമ്മണൂര്‍ സമ്മാനമായി നല്‍കി. ഫുട്‌ബോള്‍ ദൈവം ആദ്യമായി കേരളത്തില്‍ വന്നപ്പോള്‍ ആത്മസുഹൃത്തായ ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചതായിരുന്നു മറഡോണയുടെ ഒപ്പു പതിപ്പിച്ച ആ ഫുട്‌ബോള്‍.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ പ്രസ് ക്‌ളബ് പ്രസിഡന്റ് ഫിറോസ് ഖാന്‍, സെക്രട്ടറി പി എസ് രാകേഷ്, കമാല്‍ വരദൂര്‍, പി കെ സജിത്ത് എന്നിവര്‍ സംസാരിച്ചു.

maradona
Advertisment