Advertisment

മ​ര​ടി​ലെ ഫ്ലാ​റ്റ് വിഷയത്തില്‍ സു​പ്രീം കോ​ട​തി​യി​ല്‍ സം​സ്ഥാ​ന​ത്തി​നാ​യി ഇ​നി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​ര​ടി​ലേ​ത് സ​വി​ശേ​ഷ​മാ​യ കേ​സാ​ണ്. സു​പ്രീം കോ​ട​തി​യി​ല്‍ ഇ​നി സം​സ്ഥാ​ന​ത്തി​നാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Advertisment

publive-image

വി​ധി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ എ​ന്ത് തു​ട​ര്‍​നിയമന​ട​പ​ടി എ​ടു​ക്കാ​നാ​കു​മെ​ന്ന​തി​ല്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര സ​ഹാ​യം തേ​ടും. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം കേ​സി​ല്‍ ക​ക്ഷി ചേ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റു​മാ​യി മു​ഖ്യ​മ​ന്ത്രി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ ചെ​യ്യാ​ത്ത തെ​റ്റി​നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​യാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഫ്ലാറ്റുടമകള്‍ക്ക് പൂര്‍ണ പിന്തുണയാണ് സര്‍വകക്ഷി യോഗത്തില്‍ ലഭിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം കക്ഷികളും ഫ്ലാറ്റുടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു.

Advertisment