Advertisment

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്ന നടപടി മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു.. കൗണ്‍സിലര്‍മാരുടെയും പരിസരവാസികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്

New Update

കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്ന നടപടി കൗണ്‍സിലര്‍മാരുടെയും പരിസരവാസികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു. സബ് കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Advertisment

publive-image

ഫ്ലാറ്റു പൊളിക്കുന്നതിന്‍റെ ഭാഗമായി ഫ്ലാറ്റിനോടു ചേര്‍ന്നുള്ള നിരവധി വീടുകളില്‍ കേടുപാടുകള്‍ ഉണ്ടായി. എന്നിട്ടും വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്നാണ് കൗണ്‍സിലര്‍മാരും പ്രദേശവാസികളും പറയുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന ആല്‍ഫ സെറിന്‍റെ പൊളിക്കല്‍ നടപടി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുമെന്നു നേരത്തെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു.

കലക്ടറും മരട് നഗരസഭ ഉദ്യോഗസ്ഥര്‍ കൗണ്‍സിലിനെയോ നഗരസഭാ അധികൃതരെയോ അറിയിക്കാതെയാണ് പൊളിക്കല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതെന്നും പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നില്ലെന്നുമാണ് കൗണ്‍സില്‍ പറയുന്നത്.

അതേ സമയം മരടിലെ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനായി കളക്ടറുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ യോഗം ചേരും.

MARADU
Advertisment