Advertisment

മരങ്ങാട്ടുപിള്ളി ഗവ: ആശുപത്രിക്കായി 5 കോടി മുടക്കിൽ നിർമ്മിച്ച രണ്ട് നില കെട്ടിട സമുച്ചയം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

New Update

പാലാ: മരങ്ങാട്ടുപിള്ളി ഗവ: ആശുപത്രിക്കായി 5 കോടി മുടക്കിൽ നിർമ്മിച്ച രണ്ട് നില കെട്ടിട സമുച്ചയം.

ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. ജന്മനാടിനായുള്ളള്മുൻ മന്ത്രി കെ.എം.മാണിയുടെ കരുതലിൽ മരങ്ങാട്ടുപിളളി ഗവ.ആശുപത്രിക്ക് അഞ്ചു കോടി രൂപ ചില വ ഴിച്ച് നവീന കെട്ടിട സമുച്ചയം നിർമ്മിച്ചു.കെ.എം.മാണി ധന കാര്യമന്ത്രി ആയിരുന്നപ്പോൾ പ്രത്യേകമായി ഭരണാനുമതി നൽകിയ തുക വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്.

Advertisment

publive-image

13330 ച. അടി വിസ്തീർണ്ണമുള്ള താണ്പുതിയ കെട്ടിടം. രണ്ട് നിലകളോടെ നിർമിച്ച കെട്ടിടത്തിൽ, രോഗീ വിശ്രമ കേ ന്ദ്രം, രജിട്രേഷൻ, രോഗീ നിരീക്ഷണ ഹാൾ, നഴ്‌സിംഗ്‌ സ്റ്റേഷൻ, ഒ.പി റൂ മുകൾ, മെഡിക്കൽ ഓഫീസർ റൂം, നഴ്സിംഗ് സ്റ്റേഷൻ,ഫാർമസി ' ലാബ് എന്നിവ അടി നിലയിലും വാക്സിനേഷൻ റൂം ,കോൺഫ്രൻസ് ഹാൾ, റിക്കാർഡ് റൂo, ഫാർമസി സ്റ്റോർ'ഫീൽഡ് സ്റ്റാഫ് വിശ്രമമുറി, ഓഫീസ് , ഐ.പി വാർഡ്എന്നീ സൗകര്യങ്ങൾ രണ്ടാം നിലയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. 30 പേരെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യവും പുതിയ കെട്ടിടത്തിലുണ്ട്.ദിവസേന 150 രോഗികൾ ചികിത്സ തേടി എത്തുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ 4 ഡോക്ടർമാരും 7 നഴ്സുമാരും 3 പ ബ്ളിക്ക് ഹെൽത്ത് നഴ്സുമാരും ഉൾപ്പെടെ 29 ജീവനക്കാരുമാണു ഈ ആശുപത്രിയിലുള്ളത്.രാവിലെ 9 മണി മുതൽ 6 മണി വരെ ഒ. പി.പരിശോധനാ സൗകര്യം ഇവിടെ ലഭ്യമാണ്.

പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് നിർമ്മാണം പൂർത്തിയാക്കി കെട്ടിട സമുച്ചയം അരോഗ്യ വകുപ്പിന് കൈമാറുന്നത്.കെ.എം.മാണി ധന കാര്യ മന്ത്രിയായിരുന്ന സമയത്ത് മീനച്ചിൽ താലൂക്കിലെ ആരോഗ്യമേഖലയിൽ ഉഴവൂർ, രാമപുരം, പൈക, മുത്തോലി ആശുപത്രികൾക്കും പാലാ ജനറൽ ആശുപത്രിക്കുമായി നവീന കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ച് നൽകുകയുണ്ടായി.

'ആരോഗ്യരംഗത്ത് സമഗ്ര സംഭാവനകളും ആധുനികചികിത്സാ സൗകര്യങ്ങളും രോഗികൾക്കായി കാരുണ്യാ ചികിത്സാ പദ്ധതിയും ആവിഷ്കരിച്ച കെ.എം മാണിക്ക് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബെൽജി എമ്മാനുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്മരണാജ്ജലി അർപ്പിച്ചു.

എം.എം.തോമസ്, ജോൺസൺ പുളിക്കിയിൽ, ഡോ.റാണി ജോസഫ്, കെ.കെ.അലക്സ് എന്നിവർ പങ്കെടുത്തു.

പോലീസ് സ്റ്റേഷൻ, ആയുർവേദ ആശുപത്രി, മൂന്ന് ഹോമിയോ ആശുപത്രികൾ, കൃഷി ഭവൻ, മിൽക്ക് ചില്ലിംഗ് പ്ലാന്റ് എന്നീ സ്ഥാപനങ്ങൾ ജന്മനാടായ മരങ്ങാട്ടുപിള്ളി ഗ്രാമത്തിന് നൽകിയാണ് കെ.എം.മാണി വിട പറഞ്ഞത് .പുതിയ ആശുപത്രി കെട്ടിട സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും.

marangattupilly
Advertisment