Advertisment

മറാഠേ കഫേ നാടകവുമായി രഞ്ജിത്ത് എത്തുന്നു: രചന മുരളി മേനോന്‍: നാടകം ഒരുക്കുന്നത് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ച്

author-image
admin
Updated On
New Update

മോഹന്‍ലാല്‍ ചിത്രം ഡ്രാമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്നത് നാടകം. മറാഠ കഫേ എന്ന് പേരിട്ടിരിക്കുന്ന നാടകമാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. മുരളീ മേനോനാണ് നാടകം രചിച്ചിരിക്കുന്നത്. മനു ജോസ്, കുക്കു പരമേശ്വരന്‍, വി കെ പ്രകാശ്, വി കെ പ്രസാദ്, ശ്യാമപ്രസാദ്, അഴകപ്പന്‍ എന്നിവരും നാടകത്തിലുണ്ട്.

Advertisment

publive-image

ജനുവരി 19ന് വൈകീട്ട് 6.30നാണ് നാടകം അരങ്ങേറുന്നത്. തൃപ്പൂണിത്തുറയിലെ ചോയ്സ് സ്‌കൂള്‍ ക്യാമ്പസിലെ ജെ ടി പി എസിയിലാണ് നാടകം അരങ്ങേറുന്നത്.

1957ല്‍ ഹാരോള്‍ഡ് പിന്റര്‍ രചിച്ച ദ ഡമ്പ് വെയ്റ്റര്‍ എന്ന നാടകത്തെ ആസ്പദമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഈ നാടകത്തിനായി ഒരുമിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ എസ് പി എ സി ഇ എന്ന സംഘടന രൂപീകരിച്ചാണ് നാടകം ഒരുക്കുന്നത്.

നാടകത്തില്‍ മനു ജോസും മുരളീ മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്വാമപ്രസാദാണ് സംഗീതം ഒരുക്കുന്നത്. ലൈറ്റിംഗ് നിര്‍വ്വഹിക്കുന്നത് അഴകപ്പനാണ്. വസ്ത്രാലങ്കാരം കുക്കു പരമേശ്വരനും ഒരുക്കുന്നു. മറാഠാ കഫേ ആസ്വാദകര്‍ക്ക് നവ്യാനുഭവമാകും സമ്മാനിക്കുക എന്ന് രഞ്ജിത്ത് വ്യക്തമാക്കുന്നു

Advertisment