Advertisment

ജീവന്‍റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് അമേരിക്ക നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ വന്‍ ജനപങ്കാളിത്തം.... റാലിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുത്തു

New Update

വാഷിംഗ്ഡൺ ഡി.സി: ജീവന്‍റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് അമേരിക്ക ദേശീയ തലത്തില്‍ നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുത്തു. 47 വര്‍ഷം പാരമ്പര്യമുള്ള മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കുന്ന ആദ്യത്തെ പ്രസിഡന്‍റാണ് ട്രംപ്.

Advertisment

publive-image

ആയിരക്കണക്കിന് ആളുകളാണ് വാഷിംഗ്ഡൺ ഡി.സിയിലെ നാഷണൽ മാളിലേയ്ക്ക് റാലിയിൽ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. അമേരിക്കയിലെ സീറോ മലബാർ, സീറോ മലങ്കര രൂപതകൾ സംയുക്തമായി രൂപം നൽകിയ ‘4 ലൈഫ്’ പ്രോലൈഫ് മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ ‘മാർച്ച് ഫോർ ലൈഫി’ൽ ശക്തമായ പങ്കാളിത്തവും കാഴ്ച്ചവെച്ചു

സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും സാമുഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ റാലി. ജീവന്റെ സംരക്ഷണം ആഹ്വാനം ചെയ്തുള്ള ഈ റാലിയിൽ മലയാളികളും തങ്ങളുടെ വ്യക്തമായ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.

ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ വിഷയമല്ല, മറിച്ച് അമേരിക്കൻ ജനത ഒരുസമൂഹമായി എറ്റെടുക്കുന്ന വിഷയമാണിതെന്ന് ലുസിയാന സ്റ്റേറ്റ് സെനറ്റ് കത്രീന ജാക്‌സൺ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

publive-image

ഈ രാജ്യത്തുള്ള എല്ലാ സമുദായങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണിത്. എവിടെ നിന്നാണ് വരുന്നതെന്നോ ഏത് പാർട്ടിയുടെ അംഗമാണെന്നോ ഭാഗമാണെന്നോ അല്ല, നമ്മുടെ രാജ്യത്തെയും കുട്ടികളെയും കുറിച്ചുള്ള ആശങ്കയാണ് ഈ റാലിയുടെ പ്രചോദനം, ജാക്‌സൺ ഉദ്‌ബോധിപ്പിച്ചു.

ക്രിസ്തീയ വിശ്വാസത്തിൽ വേരൂന്നിയതാണ് ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ. നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ നശിപ്പിക്കുന്നത് ദൈവഹിതനത്തിന് നിരക്കാത്തതാണ്. അതിനാൽ നമ്മുടെ സമ്പദ്വ്യവസ്ഥയിലും നാം ആശങ്കപ്പെടുന്ന കാര്യങ്ങളിലും ഒരു വഴിത്തിരിവ് കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാം ദൈവത്തെ ബഹുമാനിക്കണം. ജീവൻ അനൂകുല നിലപാടുകൾ സ്വീകരിക്കുന്നത് ദൈവത്തെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

ലുസിയാനയുടെ ഫസ്റ്റ് ലേഡി ഡോണ ഹുട്ടോ എഡ്വേർഡ്, ഭർത്താവ് ജോൺ ബെൽ എഡ്വേർഡ്, ഫോകസ് ഓൺ ദി ഫാമിയിലുടെ പ്രസിഡന്റ് ജിം ഡാലി തുടങ്ങി നിരവധി പ്രമുഖർ റാലിയെ അഭിസംബോധന ചെയ്തു. ജീവന്റെ സംരക്ഷണമെന്നാൽ സ്ത്രീകളെ സംരക്ഷിക്കുയെന്നാണെന്നും ജീവൻ എല്ലാ ഘട്ടത്തിലും വിലപ്പെട്ടതും അവയെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണെന്നും റാലിയെ അഭിസംബോധന ചെയ്തവർ ഓർമ്മിപ്പിച്ചു.

. കൂടാതെ അമേരിക്കയിലെ തന്നെ വിവിധ സ്‌കൂളുകളെയും കോളേജുകളെയും പ്രതിനിധീകരിച്ച് പ്രത്യേകം തയ്യാറാക്കിയ ബാനറുകളുമായെത്തിയ നിരവധി സംഘങ്ങളും റാലിയെ വർണ്ണാഭമാക്കി.

march for life ralli
Advertisment