Advertisment

മാര്‍ക്കോണി മത്തായിയില്‍ ആത്മിയ അന്നയായി എത്തുന്നു ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സത്യം എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സനല്‍ കളത്തില്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജോസഫിന്റെ സ്റ്റെല്ലയായി പ്രേക്ഷകമനം കീഴടക്കിയ ആത്മിയ അന്നയായി മാര്‍ക്കോണി മത്തായിയില്‍ എത്തുന്നുണ്ട്. നായിക വേഷത്തിലാണ് ആത്മീയ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ ജയറാമും വിജയ് സേതുപതിയും തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി.

അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത് കണ്മണി രാജയാണ്.

Advertisment