Advertisment

സ്‌റ്റൈലിഷ് ലുക്കിൽ ടൊവിനോ തോമസ്; ‘മാരി 2’വിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ധനുഷ് നായകനായി എത്തുന്ന മാരി 2 വിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവിനോ തോമസിനെ വില്ലന്‍വേഷം ബീജയുടെ പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. വെറൈറ്റി സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്.

ഈ വരുന്ന ഡിസംബര്‍ മാസത്തില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഈ ചിത്രത്തിലെ ധനുഷിന്റേയും സായി പല്ലവിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. പോസ്റ്ററുകളെല്ലാം വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.

publive-image

അരാത് ആനന്ദി എന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ഓട്ടോ ഡ്രൈവര്‍ ആയാണ് സായി പല്ലവി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാന്‍ ശങ്കര്‍ രാജയും ദൃശ്യങ്ങള്‍ ഒരുക്കിയത് ഓം പ്രകാശും ആണ്.

വണ്ടര്‍ ബാര്‍ സിനിമയുടെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ച ഈ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വിതരണം ചെയ്യുക. ബാലാജി മോഹനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Advertisment