Advertisment

മറിയാമ്മ തോമസ് (74)ഫിലദല്‍ഫിയായില്‍ നിര്യാതയായി.

New Update

ഫിലദല്‍ഫിയാ. വെണ്ണിക്കുളം മുള്ളന്‍കുഴിയില്‍ പരേതനായ കൊച്ചു കിഴക്കേതില്‍ തര്യന്‍ തോമസിന്റെ ഭാര്യയും, പരേതരായ വര്‍ഗീസ് ജോണിന്റേയും റെയിച്ചലാമ്മ ജോണിന്റേയും പുത്രിയുമായ മറിയാമ്മ തോമസ് (74) ഫിലദല്‍ഫിയായി നിര്യാത യായി. വ്യൂവിംഗ് ജനുവരി 10 വെള്ളിയാഴ്ച വൈകുനേരം 6 മുതല്‍ 9വരെ ഫിലദ ല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് വികാരി റവ. ജിനു ഏബ്രഹാമിന്റെ പ്രാധാന കാര്‍മ്മികത്വത്തിലും യൂത്ത് ചാപ്ലെയില്‍ റവ.തോമസ് കെ ഏബ്രഹാമിന്റെ സഹ കാര്‍മ്മികത്വത്തിലും നടക്കും.

publive-image

ജനുവരി 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലദല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു നടക്കുന്ന വ്യൂവിംഗ്  സര്‍വ്വീസിനും, ശേഷം നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം 12 മണിക്ക് ഹണ്ടിംങ്ടണ്‍ വാലിയിലെ ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ മൃത ദേഹം സംസ്‌കരിക്കും. ജെയിംസ് കെ തോമസ്, ലാലി സാമുവേല്‍ , റെജി കെ.തോമസ് എന്നിവര്‍ മക്കളും ഷീബാ ജെയിംസ്, സാമുവേല്‍ ജോര്‍ജ് , സുമാ സാമുവേല്‍ എന്നിവര്‍ മരുമക്കളുമാണ്. ഷാലിന്‍, ഷോണ്‍, ഷാരണ്‍, സ്റ്റീഫന്‍, റോബിന്‍, റീബാ,റൂബി എന്നിവര്‍ കൊച്ചുമക്കളാണ്.

Advertisment