Advertisment

മാരിയിൽ കൃഷ്ണൻ നായർ അനുസ്മരണം ജനുവരി 31 ന്

New Update

publive-image

Advertisment

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ ബ്ലോക്ക്‌ കമ്മിറ്റിയുടെയും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാരിയിൽ കൃഷ്ണൻ നായരുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും വിവിധ ചാരിറ്റി പ്രവർത്തനങ്ങളും ജനുവരി 31 ന് നടത്തും. അന്നെ ദിവസം രാവിലെ 10 മണിക്ക് തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് പുഷ്‌പാർച്ചന നടത്തും

1991 മുതൽ നീണ്ട 26 വർഷകാലം ഇടുക്കി ജില്ലാ പ്രസിഡന്റായും സംസ്ഥാന വർക്കിങ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച അദ്ദേഹം വ്യാപാരികളുടെ അഖിലേന്ത്യ സംഘടനയായ ഭാരത്‌ വ്യാപാർ ഉദ്യോഗ് മണ്ഡലിന്റെ ജനറൽ സെക്രട്ടറികൂടിയായിരുന്നു.

തൊടുപുഴ വ്യാപാര ഭവനിൽ രാവിലെ 10.30ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌  എംകെ തോമസ് കുട്ടി ഉത്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ കെഎന്‍ ദിവാകരൻ മുഖ്യപ്രഭാഷണവും അസ്സീസി ഭവന് നൽകുന്ന ധനസഹായത്തിന്റെയും ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ചികിത്സാ സഹായങ്ങളും കൈമാറും.

ബ്ലോക്ക്‌ പ്രസിഡന്റ്‌ എന്‍പി ചാക്കോ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെപി ഹസ്സൻ, ജില്ലാ ട്രഷറർ സണ്ണി പയ്യമ്പിള്ളിൽ, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പിജി രാമചന്ദ്രൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ വിഎ ജമാൽ മുഹമ്മദ്‌, ശ്രീ.സുബൈർ എസ് മുഹമ്മദ്‌, ജില്ലാ സെക്രട്ടറിമാരായ ജോസ് വഴുതനപിളളിൽ, തങ്കച്ചൻ കോട്ടകകത്ത് എന്നിവർ പങ്കെടുക്കും.

തൊടുപുഴ ബ്ലോക്കിലെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ആർ. രമേഷ് അഭ്യർത്ഥിച്ചു.

thodupuzha news
Advertisment