Advertisment

തിരിച്ചാക്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും....പകരം വീട്ടാന്‍ പാകിസ്താനെ ആക്രമിക്കുകയെന്നത‌് ബുദ്ധിഭ്രമം സംഭവിച്ചവന്റെ ആശയം- മാര്‍ക്കണ്ഡേയ കട്ജു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പുല്‍വാമ ചാവേറാക്രമണത്തിന‌് പകരം വീട്ടാന്‍ പാകിസ്താനെ ആക്രമിക്കുകയെന്നത‌് ബുദ്ധിഭ്രമം സംഭവിച്ചവന്റെ ആശയമാണെന്ന‌് മുന്‍ സുപ്രീം കോടതി ജഡ‌്ജി മാര്‍ക്കണ്ഡേയ കട്ജു. കശ‌്മീരിലെ സാധാരണ മനുഷ്യരുടെ കൂട്ടക്കൊലയില്‍ അവസാനിക്കുമെന്ന് താന്‍ പേടിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട‌് പറഞ്ഞു.

Advertisment

publive-image

ആക്രമണം നടത്തിയവരെയൊ അവരുടെ പിന്നിലുള്ളവരെയോ കണ്ടെത്താന്‍ കഴിയാത്തപ്പോള്‍, പാകിസ്ഥാനെ ആക്രമിക്കുമെന്നാണ‌് പ്രധാനമന്ത്രി പറയുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക് ഒരിക്കല്‍ മാത്രം ചെയ്യാവുന്ന കാര്യമാണ്. അവര്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ നമുക്കവരെ ആക്രമിക്കാം. പക്ഷേ അവര്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്.

ഇപ്പോള്‍ അത്തരത്തില്‍ ആക്രമിച്ചാല്‍ അതിന‌് വലിയ വില കൊടുക്കേണ്ടിവരും.പതിറ്റാണ്ടുകളോളം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ എടുത്ത വിവേകശൂന്യ നിലപാടുകളാണ് കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.

ഭൂരിപക്ഷം കാശ്മീരികളും ഇന്ത്യയില്‍നിന്ന് അകല്‍ച്ചയിലാണ്. ആക്രമണങ്ങള്‍ നടക്കുമ്ബോള്‍ സായുധ സേനകള്‍ ആയുധങ്ങളില്ലാത്ത സാധാരണ ജനങ്ങളെ കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു തെറ്റും ചെയ്യാത്തവരെ കൊല്ലുന്നു. ആക്രമണത്തില്‍ കൊല്ലപ്പെടുന്നവവുടെ ബന്ധുക്കള്‍ ഇതിന്റെ പേരില്‍ സമരോത്സുകരായി മാറും എന്നതാണ് ഇതിന്റെ പരിണതഫലം.

ശബരിമല വിധിയില്‍ ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ശരിയെന്ന തന്റെ നിലപാട് കട്ജു ആവര്‍ത്തിച്ചു. വിശ്വാസത്തില്‍ യുക്തി കലര്‍ത്തേണ്ട ആവശ്യമില്ല. സാധാരണ ജങ്ങനള്‍ക്ക് വിശ്വാസം എന്നത് മാനസികപിന്തുണ നല്‍കുന്ന കാര്യമാണ്. സ‌്ത്രീകള്‍ക്ക‌് പ്രവേശിക്കാവുന്ന ആയിരക്കണക്കിന‌് അമ്ബലങ്ങള്‍ ഇന്ത്യയിലുണ്ട‌്-അദ്ദേഹം പറഞ്ഞു.

Advertisment