Advertisment

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: ആഗോള കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഫെബ്രുവരി 5ന് രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ 1,20,000 പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ക്രൈസ്തവ ദേവാലയങ്ങള്‍ മുഖേനയും റജിസ്റ്റര്‍ ചെയ്യാം.

Advertisment

publive-image

ഫെബ്രുവരി 3ന് രാത്രി 10ന് അബുദാബി അല്‍ബത്തീനിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തുന്ന മാര്‍പാപ്പയെ രാഷ്ട്ര നേതാക്കളും മതപുരോഹിതരും മറ്റും ചേര്‍ന്നു സ്വീകരിക്കും. ഫെബ്രുവരി 5ന് പത്തരയ്ക്കാണ് പൊതുസമ്മേളനം. സമൂഹത്തില്‍ സ്‌നേഹവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനും മാനവികത മുറുകെപ്പിടിക്കാനും മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് യുഎഎ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും അഭിപ്രായപ്പെട്ടിരുന്നു.

ഓണ്‍ലൈനിലൂടെ ലഭിച്ച അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് ബാര്‍കോഡ് ടിക്കറ്റ് ലഭിക്കും. യുഎഇ, ഒമാന്‍, യെമന്‍ തുടങ്ങി തെക്കന്‍ അറേബ്യയിലെ കത്തോലിക്കാ വിശ്വാസികള്‍ക്കാണ് മുന്‍തൂക്കം. കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങി വടക്കന്‍ അറേബ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും നിശ്ചിത സീറ്റ് നീക്കിവച്ചിട്ടുണ്ട്. ലബനന്‍, സിറിയ, ജോര്‍ദാന്‍, പലസ്തീന്‍, ഈജിപ്ത്, ഇറാഖ് തുടങ്ങി മറ്റു രാജ്യക്കാര്‍ക്കു പരിമിതമായ സീറ്റുകളെ ഉണ്ടാകൂ.

ജിസിസി രാജ്യങ്ങളിലല്ലാത്തവര്‍ക്ക് അപേക്ഷയുടെ ക്രമമനുസരിച്ച് കുറച്ച് സീറ്റ് അനുവദിക്കും. സ്ഥലപരിമിതിമൂലം മധ്യപൂര്‍വദേശത്തിന് പുറത്തുള്ളവരുടെ അപേക്ഷ പരിഗണിക്കില്ല. ജിസിസിക്ക് പുറത്തുള്ളവര്‍ക്ക് നാളെ വരെ റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. വെബ്‌സൈറ്റ്. www.uaepapalvisit.org/non-gcc. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് (ഭിന്നശേഷിക്കാര്‍ക്ക്) പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട്.

Advertisment