Advertisment

മാര്‍പാപ്പയുടെ കരസ്പര്‍ശത്തിലൂടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ നൂറ് പേര്‍ ;അനുഗ്രഹം വാങ്ങാന്‍ അത്യപൂര്‍വ ഭാഗ്യം ലഭിച്ച് 2 മലയാളി കുടുംബങ്ങള്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: മാര്‍പാപ്പയുടെ കരസ്പര്‍ശത്തിലൂടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ നൂറ് പേരാണ്.റോമിലേക്കോ, സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലെ തിരക്കിനിടയിലേക്കോ ചെന്നു മാര്‍പാപ്പയെ കാണാന്‍ പറ്റാത്തവരില്‍നിന്ന് ഭാഗ്യം തിരഞ്ഞെടുത്തത് രണ്ട് മലയാളി കുടുംബങ്ങളെ .

Advertisment

publive-image

മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത് മലയാളി കുട്ടികളായ സ്റ്റീവ് ബൈജുവും റയാന്‍ ആന്റണിയ്ക്കുമാണ്‌. പത്തനംതിട്ട സ്വദേശി ബൈജു വര്‍ഗീസിന്റെയും അബുദാബിയില്‍ ഫിസിയോ തെറാപ്പിസ്റ്റായ ലിനു ബൈജുവിന്റെയും മകനാണ് സ്റ്റീവ്‌ .

മകനിലൂടെ കൈവന്ന ഭാഗ്യമാണിതെന്നും കുറഞ്ഞപക്ഷം സംസാര ശേഷിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ സ്റ്റീവ് അനുഭവിക്കുന്ന പ്രയാസം മനസിലാക്കാനെങ്കിലും സഹായിക്കുമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.സെറിബ്രല്‍ പാര്‍സി ബാധിച്ച പത്തു വയസുകാരനറിയില്ല താന്‍ കാണാന്‍ പോകുന്നത് ആരെയാണെന്ന്.

കാഞ്ഞിരപ്പള്ളി സ്വദേശി ആന്റണി ജോസഫിന്റെയും ഏറ്റുമാനൂര്‍ സ്വദേശി ഡെയ്‌സിമോളുടെയും മകന്‍ റയാന്‍ ആന്റണിയാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ച മറ്റൊരുകുട്ടി. ഓട്ടിസം ബാധിച്ച റയാനിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കൈവന്നതെന്ന് ഇവര്‍ പറയുന്നു.

Advertisment