Advertisment

കോവിഡ് മഹാമാരിയുടെ കാലത്ത് റിയാദില്‍ ഒരപൂർവ്വ വിവാഹം നടന്നു.

author-image
admin
New Update

റിയാദ് : കോവിഡ് മഹാമാരിയുടെ കാലത്ത്  കഴിഞ്ഞ  ദിവസം റിയാദിലെ ഒരു ഹോട്ടലിൽ  ഒരപൂർവ്വ മലയാളി വിവാഹം. നടന്നു  വധുവിന്‍റെ  പിതാവും വരനും കൈപിടിച്ച് റിയാദിൽ നിക്കാഹ് ചടങ്ങുകൾ പൂർത്തിയാക്കിയപ്പോൾ വീഡിയോ കോളിലൂടെ കേരളത്തിലിരുന്ന് വധുവും ഒപ്പം ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ആ അപൂർവ്വ മുഹൂർത്തത്തിന് സാക്ഷികളായി. പുതുമ നിറഞ്ഞ ഒരു വിവാഹം.

Advertisment

publive-image

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം   മൂലശേരിയിൽ സെയ്താലി നാസറിന്റെ മകൻ‌ ആസിഫ് നാസറിന്റെയും ചങ്ങനാശേരി പെരുന്ന വാലുപറമ്പിൽ വീട്ടിൽ‌ അബ്ദുൽ സമദിന്‍റെ മകളായ ആമിനയുടേയും നിക്കാഹാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് റിയാദിൽ നടന്നത്.

ആസിഫ് നാസർ. ദമാമിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറാണ്  വരനും കുടുംബവും സൗദി അറേബ്യയിൽ അൽക്കോബാറിലാണ് താമസം.വധുവായ ആമിനയുടെ പിതാവായ സമദിന് റിയാദിൽ ബിസിനസാണ്. ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് എംബിഎ ബിരുദധാരിയായ ആമിന.

അപ്രതീക്ഷിതമായി എത്തിയ മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് ആസിഫ് നാസറിന് കേരളത്തിലേക്കോ ആമിനയ്ക്ക് സൗദിയിലേക്കോ എത്താൻ സാധിച്ചില്ല.  ഇരുവരുടെയും നിക്കാഹ് ഇന്നലെ ചങ്ങനാശേരിയിൽ നടത്താൻ വളരെ മുൻപ് തന്നെ നിശ്ചയിച്ചിരുന്നതാണ്. പക്ഷേ

ഇതോടെയാണ് വരനും വധുവിന്റെ പിതാവും സൗദിയിൽ ഉള്ളതിനാൽ ഇവിടെ വച്ച് നിക്കാഹ് നടത്താൻ തീരുമാനിച്ചത്. തുടർന്ന് ദമ്മാമിലുള്ള ആസിഫും കുടുംബവും റിയാദിലെത്തി ചടങ്ങ് നടത്തുകയായിരുന്നു. നിക്കാഹിൽ ഇരുവരുടെയും സൗദിയിലുള്ള അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചുകഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇരു കുടുംബങ്ങളും.

Advertisment