Advertisment

ആദ്യവിവാഹ വിവരം മറച്ചുവച്ച് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെ കല്യാണം കഴിച്ചു; ആദ്യ ഭാര്യ അന്വേഷിച്ചെത്തിയപ്പോള്‍ യുവാവ് രണ്ടാം ഭാര്യയുമായി നാടു വിട്ടു; ഏറ്റുമാനൂരില്‍ സംഭവിച്ചത്‌

New Update

publive-image

Advertisment

ഏറ്റുമാനൂര്‍: ആദ്യ ഭാര്യ അന്വേഷിച്ചെത്തിയപ്പോള്‍ രണ്ടാം ഭാര്യയുമായി യുവാവ് മുങ്ങി. കണ്ണൂര്‍ സ്വദേശി എന്ന് പരിചയപ്പെടുത്തിയ വിനോദ് എന്നയാളാണ് ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയുമായി നാടുവിട്ടത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. ജൂണ്‍ 14നാണ് ഇരുവരുടെയും വിവാഹം നടന്നത്. ആദ്യ വിവാഹവിവരം മറച്ചുവച്ചാണ് വിനോദ് രണ്ടാമതും കല്യാണം കഴിച്ചത്.

ഫെയ്‌സ്ബുക്ക് വഴിയുണ്ടായ പരിചയമാണ് ഏറ്റുമാനൂര്‍ സ്വദേശിനിയുമായി വിനോദിനെ അടുപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി വിവാഹം ആലോചിക്കുകയായിരുന്നു.

പിന്നീട് കൊവിഡിന്റെ മറവില്‍ സുഹൃത്തുകളുമായെത്തി 14ന് യുവതിയുടെ വീട്ടില്‍ വച്ച് വിവാഹം നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു താമസം. വീട് കണ്ണൂരാണെന്നും വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂവെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

പിന്നീട് തിരുവല്ല സ്വദേശിനിയായ ആദ്യഭാര്യ ഏറ്റുമാനൂരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് വിനോദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

Advertisment