വിവാഹം ആഘോഷമാക്കാതെ ദാമ്പത്യം ആഘോഷമാക്കിയവർ !

New Update

publive-image

പാലക്കാട്: ഇവരാണ് താരങ്ങൾ, പിയൂഷ്-രേവതി ദമ്പതികൾ. നല്ല നാളേയ്ക്കായി ഒന്നുചേര്‍ന്നവര്‍. കാൻസർ ദിനത്തിൽ കാരുണ്യത്തിനായി കൈകോര്‍ത്തു. അങ്ങനെ ദേശീയ കാൻസർ ദിനത്തിലെ വിവാഹവേദി സഹജീവിസ്നേഹത്തിനുള്ള ആഹ്വാനമായി.

Advertisment

പിയൂഷ്- രേവതി ദമ്പതികൾ തങ്ങളുടെ വിവാഹ ചെലവിൽ നിന്നും വലിയൊരു തുക ക്യാൻസർ രോഗികൾക്കായി നൽകി കൊണ്ടാണ് സമൂഹത്തിന് നല്ലൊരു സന്ദേശം നൽകിയത്. ക്യാൻസർ എന്ന മാരക രോഗം കൊണ്ട് അവശത അനുഭവിക്കുന്ന രോഗികൾക്കായി തങ്ങളുടെ വിവാഹ ചെലവിൽ നിന്നും വലിയൊരു തുക, ഷാഫി പറമ്പിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ജെസിഐ പാലക്കാട് സെക്രട്ടറി സറീന ഹനീഫക്ക് കൈമാറി. ഉൾകാഴ്ചയുള്ള ആശയങ്ങളിലൂടെ സാമൂഹ്യ സേവനം നടത്തുന്ന ജെസിഐക്കും ഇത് നന്മ മുഹൂർത്തമായി.

palakkad news
Advertisment