Advertisment

വരന്‍റെ മുന്‍പില്‍വച്ച്‌ വധുവിനെ ചുംബിച്ച്‌ കാമുകന്‍, 'ഇവള്‍ എന്‍റേതാണ് നിങ്ങള്‍ക്കെങ്ങനെ സ്വന്തമാക്കാനാകും', പിന്നെ നടന്നത് കൂട്ടത്തല്ല്, ഒടുവില്‍ വധു മനസ് തുറന്നു

New Update

തെലങ്കാനയിലെ ഒരു വിവാഹത്തില്‍ ഉണ്ടായത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍. വരനോടൊപ്പം വാഹനത്തില്‍ പോവുകയായിരുന്ന വധുവിനെ വിളിച്ചിറക്കി വരന്റെ മുന്‍പില്‍വച്ച്‌ തന്നെ കാമുകന്‍ ചുംബിയ്ക്കുകയായിരുന്നു. ക്ലൈമാക്സില്‍ പ്രശ്നപരിഹാരത്തിനായി പൊലീസിന് വരേണ്ടിവന്നു.

Advertisment

publive-image

ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയുമായി മന്ദാമരിയില്‍ നിന്നുള്ള പ്രവീണ്‍കുമാറിന്റെ വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. വിവാഹഘോഷയാത്രയില്‍ വരനും വധുവും കാറിലിരുന്ന് മുന്നോട്ടു പോവുകയായിരുന്നു. ഈ സമയത്താണ് ദിവ്യയുടെ കാമുകന്‍ വംശി സ്ഥലത്തെത്തിയത്.

ഘോഷയാത്രയില്‍ കടന്നുകൂടിയ വംശം കാര്‍ തടയുകയും ദിവ്യയെ വലിച്ചിറക്കി. 'ഇവള്‍ എന്റേതാണ് നിങ്ങള്‍ക്കെങ്ങനെ സ്വന്തമാക്കാനാകും' എന്ന് വരനോട് ചോദിച്ച്‌ കാമുന്‍ യുവതിയെ ചുംബിച്ചു. ഇതോടെ വരനും കാമുകനും തമ്മില്‍ ഉന്തും തള്ളും ആരംഭിച്ചു. രംഗം കൂട്ടത്തല്ലിലേയ്ക്ക് നീങ്ങിയതോടെ വരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് എത്തി.. മദ്യപിച്ച്‌ തന്നെയും വധുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാമുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതുവരെ മൗനം പാലിച്ച ദിവ്യ, കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മനസ്സുതുറന്നു. കാമുകനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ദിവ്യ പൊലീസിനോട് പറഞ്ഞതോടെ വരനടക്കം അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി.

കുടുംബത്തിന് മാനഹാനിയുണ്ടാക്കിയ മകളെ വേണ്ടെന്ന് പറഞ്ഞ് ദിവ്യയെ കുടുംബം പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച്‌ മടങ്ങി. തുടര്‍ന്ന് ദിവ്യയെ സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി. ദിവ്യയും വംശിയും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ ദിവ്യയെ നിര്‍ബന്ധിച്ച്‌ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

marriage
Advertisment