മാർത്തോമാ ഭദ്രാസനം മെറിറ്റ് അവാർഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

New Update

ന്യൂയോർക്ക്: നോർത്ത് അമേരിക്കാ- യൂറോപ്പ് മാർത്തോമാ ഭദ്രാസനാതിർത്തിയിലുള്ള ഇടവകകളിൽ നിന്നും ഉയർന്ന മാർക്ക് നേടി ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും 2021മെറിറ്റ് അവാർഡിനുള്ള നോമിനേഷൻ സ്വീകരിക്കുന്നു.

Advertisment

publive-image

ആരാധനകളിൽ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ സജ്ജീവമായി പങ്കെടുക്കുന്നവരുമായ വിദ്യാർത്ഥികൾ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകൾ പൂരിപ്പിച്ചു ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ , ഭദ്രാസന സെക്രട്ടറി റവ അജു അബ്രഹാമിന് ജൂലൈ 15 നു മാർത്താമാ മെറിറ്റ് അവാർഡ്, 2320 മെറിക് അവന്യു, മെറിക്, ന്യൂയോർക്ക് 11566 എന്ന വിലാസത്തിൽ അയച്ചു കൊടുക്കേണ്ടതാണ്.

അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി ജൂലൈ 15 നു ആണെന്നും ,കൂടുതൽ വിവരങ്ങള്ക്ക് അതത് ഇടവക വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

ഹൈസ്കൂളിൽ നിന്നും അവാർഡ് നേടിയവർ അതത് സ്കൂളിൽ നിന്നുള്ള പ്രിൻസിപ്പൾമാരുടെ കത്തു സഹിതം അംഗീകൃത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ ഭദ്രാസന സെക്രട്ടറി റവ അജു അബ്രഹാമിന് ജൂലൈ 15 നു സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറിയുമായോ അതത് ഇടവക വികാരിമാരയോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 516 377 3311.

marthoma application
Advertisment