Advertisment

നമസ്‌തെ 2019  മാർത്തോമാ ദേവാലയം  മുസ്സഫ  കമ്മ്യുണിറ്റി സെന്‍ററിൽ  നടന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി മാർത്തോമാ യുവജനസഖ്യം യുഎഇ സഹിഷ്ണത വർഷാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ടോളറൻസ്-എക്യൂമെനിക്കൽ മീറ്റ് - നമസ്‌തെ 2019 വെള്ളിയാഴ്ച ഉച്യ്ക്ക് രണ്ടു മുതൽ മാർത്തോമാ ദേവാലയം  മുസ്സഫ  കമ്മ്യുണിറ്റി സെന്‍ററിൽ വെച്ച് നടത്തപ്പെട്ടു.

Advertisment

publive-image

സമ്മേളനം സയ്യിദ് ഹൗസ് ഫോര്‍ ഇസ്ലാമിക് കള്‍ച്ചര്‍ പ്രതിനിധി ഇബ്രാഹിം ഹുസൈന്‍ അള്‍ മുസൂരി ഉദ്ഘാടനം ചെയ്തു. എൻ കെ പ്രേമചന്ദ്രൻ എംപി സമ്മേളനത്തിന് മഖ്യ സന്ദേശം നല്കി .സഹിഷ്ണതയുടെ സംസകാരത്തെ വളർത്തി കൊണ്ട് വരികയെന്ന വർത്തമാനകാല ദൗത്യം നിർവഹിക്കാൻ നമ്മുക്ക് കഴിയണം.

publive-image

എല്ലാ ജനങ്ങളെയും , മതങ്ങളെയും സംസ്കാരങ്ങളെയും ഒരുപോലെ സ്വീകരിക്കുന്ന , അംഗീകരിക്കുന്ന യുഎഇ സഹിഷ്ണതയുടെ വലിയ പാഠമാണ് ലോകത്തിനു കാണിച്ചു തരുന്നത്. സഹിഷ്ണതയുടെ ഉദാത്തമായ ചരിത്രമാണ് ഭാരതത്തിന്‍റെ ചരിത്രം. ലോകത്തുള്ള എല്ലാ വിശ്വാസപ്രമാണങ്ങൾക്കും എല്ലാ പ്രത്യയശാസ്ത്രങ്ങളെയും സഹിഷ്ണതയോടു കൂടി ഉൾകൊണ്ടത് കൊണ്ടാണ് ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ വിശ്വാസപ്രമാണങ്ങൾക്കും ഇന്ത്യയിൽ തേരോട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞത്.

ആ സാംസ്കാരിക പൈതൃകമാണ് ഭാരതത്തിനുള്ളത്. നമ്മുടെ പൂർവ്വികർക്ക് വിയോജിപ്പുകളെ അംഗീകരിക്കാനുള്ള സഹിഷ്ണതാ മനോഭാവം ഉണ്ടായിരുന്നു- എന്നാൽ ഇന്നതില്ല..

സഹിഷ്ണതയും സഹനശക്തിയും ഇല്ലാതാവുകയും വിയോജിപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ ഉൻമൂലനം ചെയ്യണം എന്നു ചിന്തിക്കുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അസ്തിത്വത്തെ ബാധിക്കുമെന്ന് സംശയമില്ല.

ഇരുപതാം നൂറ്റാണ്ടിലെ എറ്റവും ശക്തനായ , സഹിഷ്ണതയുടെയും അഹിംസയുടെയും എറ്റവും ശക്തനായ പ്രയോഗാത്തവാനായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി. സഹിഷ്ണതയുടെ പാഠങ്ങൾ UAE ക്ക് പകർന്നു നല്കിയ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെയും , സഹിഷ്ണതയിൽ ഊന്നിയ ജീവിതമാർഗ്ഗത്തിലൂടെ ലോകത്തിനു തന്നെ മാതൃകയായ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും മാതൃക നാം പിന്തുടരണം

റവ ബാബു പി കുലത്താക്കൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. യുവജനസഖ്യം സെക്രട്ടറി ജെറിൻ ജേക്കബ്, റവ ബിജു സി പി, റവ പോൾ ജേക്കബ്, റവ സോജി ജോൺ , ഇടവക ട്രസ്റ്റീ ബിജു ജേക്കബ് , യുവജന സഖ്യം ജോയിന്‍റ് സെക്രട്ടറി ദിപിൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.

അബുദാബിയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള പട്ടക്കാരും പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയുടെ രാഷ്ടപിതാവായ മഹാത്മാ ഗാന്ധിയുടെ  150 ാം ജന്മവാര്‍ഷികത്തോടു അനുബന്ധിച്ചു ഭവൻസ് സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്കാരവും , കാത്തോലിക് യൂത്ത് പ്രതിനിധികൾ അവതരിപ്പിച്ച കഥാപ്രസംഗം  തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisment