Advertisment

കണ്ണൂര്‍ സ്വദേശിനിയെ കൊച്ചിയില്‍ ഫ്‌ളാറ്റില്‍ പീഡിപ്പിച്ച സംഭവം; പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കാക്കാനാട്ടെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

New Update

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയെ കൊച്ചിയില്‍ ഫ്‌ളാറ്റില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കാക്കാനാട്ടെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാളെ പ്രതി ഒളിവില്‍ താമസിച്ച തൃശൂരിലെ വിവിധ ഇടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടു പോകും.

Advertisment

publive-image

കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോകുന്നതിന് മുന്പ് താമസിച്ച ഫ്ലാറ്റിലായിരുന്നു തൃക്കാക്കരയിലെ തെളിവെടുപ്പ്. കഴിഞ്ഞ മൂന്നിന് പുലര്‍ച്ച പ്രതി ഇവിടെ നിന്ന് ഒളിവില്‍ പോകുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

കേസില്‍ നേരത്തെ പിടിയിലായ മൂന്ന് പ്രതികള്‍ക്കൊപ്പം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്.മാര്‍ട്ടിന്‍ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണിവര്‍.ഇതിനായി ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍‍ കോടതിയില്‍ ഹര്‍ജിയും നല്‍കി.

എന്നാല്‍ ഇവരില്‍ ഒരാള്‍ക്ക് കൊവിഡ് പൊസീറ്റിവായി. മറ്റ് രണ്ട് പേരെയും ക്വാറന്‍റീനില്‍ ആക്കേണ്ടതു കൊണ്ട് കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി. മാര്‍ട്ടിനെയും കൊണ്ട് നാളെ പെലീസ് തൃശൂരില്‍ തെളിവെടുപ്പിന് പോകും. ഇവിടെ ഒളിവില്‍കഴിഞ്ഞ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും.

 

arrest report
Advertisment