Advertisment

 സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

2020 ഫെബ്രുവരി മാസത്തിലാണ് ഇഗ്നിസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കളായ മാരുതി വിപണിയില്‍ എത്തിക്കുന്നത്. 4.89 ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇപ്പോഴിതാ സീറ്റ വകഭേദത്തെ നവീകരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

Advertisment

publive-image

ഫീച്ചറുകളാല്‍ സമ്പന്നമായ ആല്‍ഫ വകഭേദത്തിന് താഴെയാണ് സീറ്റ വകഭേദത്തിന്റെ സ്ഥാനം. 2-DIN ഓഡിയോ സിസ്റ്റത്തിന് പകരമായി ഇഗ്‌നിസ് സീറ്റയിലേക്ക് സ്റ്റാന്‍ഡേര്‍ഡായി ഫാക്ടറി ഘടിപ്പിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റം, ഒന്നിലധികം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൂടാതെ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുമുണ്ട്. റിയര്‍ പാര്‍ക്കിംഗ് ക്യാമറ ഡിസ്പ്ലേയായി ഉപയോഗിക്കാന്‍ സാധിക്കും.

ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഇഗ്‌നിസ് സീറ്റ വകഭേദത്തില്‍ ഇതിനകം ലഭ്യമായ സവിശേഷതകളുടെ ഒരു നീണ്ട പട്ടികയില്‍ ഇടംപിടിക്കുന്നു. അലോയ് വീലുകള്‍, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ കണ്‍ട്രോള്‍സ്, റിയര്‍ വൈപ്പര്‍, വാഷര്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍.

ignis zeta
Advertisment