Advertisment

റഹ്മാന്‍ വിസ്മയം വീണ്ടും; ശ്രദ്ധേയമായി മാര്‍വല്‍ ആന്തം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ അവഞ്ചേഴ്‌സ് എന്റ്‌ഗെയിമിനായി സ്‌പെഷ്യല്‍ ആന്തം ഒരുക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസിനോടനുബന്ധിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഹിന്ദി വേര്‍ഷനാണ് പുറത്തെത്തിയിരിക്കുന്നത്, ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്ലും ഗാനമെത്തും. ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസുമായി ബന്ധപ്പെട്ടാണ് ആന്തം ഒരുക്കിയിരിക്കുന്നത്.

ഏആര്‍ റഹ്മാന്‍ തന്നെയാണ് ഗാനരംഗത്ത് അഭിനയിക്കുന്നതും. മാര്‍വല്‍ സ്റ്റുഡിയോസിന്റെ വിവിധ സിനിമാരംഗങ്ങളും ആന്തത്തില്‍ ഇടം നേടിയിട്ടുണ്ട്. യുട്യൂബില്‍ ഇതിനോടകം തന്നെ പതിനാല് ലക്ഷത്തിലധികം ആളുകള്‍ മാര്‍വല്‍ ആന്തം കണ്ടുകഴിഞ്ഞു. എന്നാല്‍ സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിട്ടില്ല.

ചലച്ചിത്ര ആസ്വദകര്‍ ഏറ്റവും അധികം പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് അവഞ്ചേഴ്‌സ് എന്റ്‌ഗെയിം. അവഞ്ചേളഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രത്തിന്റെ വിജയം തന്നെയാണ് എന്റ്‌ഗെയിമിനായി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നതും. 250 കോടിയിലും മേലെയാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഇന്ത്യയില്‍ നിന്നു മാത്രമായി നേടിയത്. ഈ ചരിത്രം എന്റ്‌ഗെയിമിലൂടെ വീണ്ടും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Advertisment