Advertisment

മർവ ഇഫ്താർ സംഗമം

author-image
admin
New Update

റിയാദിലെ മമ്പാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ മർവയുടെ അഞ്ചാമത് ഇഫ്താർ സംഗമം 2019 സുലൈയിലെ ഇസ്തിറാഹയിൽ വെച്ച് നടന്നു. റിയാദിലെ എല്ലാ മർവ കുടുംബങ്ങളും മമ്പാട് നിവാസികളും പങ്കെടുത്ത ഇഫ്താർ സംഗമം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

കൺവീനർ ഷംജിത്ത് കരുവാടൻ സ്വാഗതം പറഞ്ഞു. ഷംസു വടപുറം അദ്ധ്യക്ഷനായ ചടങ്ങിൽ ഉബൈദ് എടവണ്ണ മുഖ്യാതിഥിയായിരുന്നു. NRK പ്രതിനിധി നൗഷാദ് കൊർമത്ത് പങ്കെടുത്ത ഇഫ്താർ സംഗമത്തിന് യൂനുസ്സലീം, ഇജാസ് കാഞ്ഞിരാല, സൽമാൻ കാഞ്ഞിരാല, അഫ്സൽ വല്ലാഞ്ചിറ, മുസ്തഫ ചോലയിൽ, നിസാർ മാനു, ഷിഹാബ് കല്ലുമുറിവായിൽ എന്നിവർ നേതൃത്വം നൽകി.

എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മർവ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ച ചടങ്ങിൽ മർവയുടെ മുതിർന്ന അംഗങ്ങളും ബിസിനസ് രംഗത്തെ പ്രമുഖരായ മുജീബ് PC, ഫഹദ് റൊസൈസ്, അത്താർ ട്രാവൽ, HYQ കാർഗോ പ്രതിനിധികളും, സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരും പങ്കെടുത്തു.

publive-image

മർവോത്സവ് 2019 വൻ വിജയമാവാൻ സഹായിച്ച ഗായികാ ഗായകൻമാർരെയും കലാ കാരൻമാരെയും ഉപഹാരം നൽകി ആദരിച്ചു.ദീർഘകാല പ്രവാസം മതിയാക്കി നാട്ടിലേ ക്ക് മടങ്ങുന്ന ശ്രീമതി ജസീല സിദ്ധീഖിന് ഉപഹാരവും നൽകിയ ചടങ്ങിൽ നിസാർ മമ്പാട് മുഖ്യ അവതാരകനായിരുന്നു. ട്രഷററർ സമീർ കരുവാടൻ നന്ദിയും പറഞ്ഞു.

Advertisment