Advertisment

എന്തുകൊണ്ട് ഇന്ത്യന്‍ പതാകയും പേരുമില്ലാത്ത ജഴ്‌സി അണിഞ്ഞ് മേരി കോം മത്സരിച്ചു? കാരണം ഇതാണ്‌

New Update

publive-image

Advertisment

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ബോക്‌സിങ് താരം മേരി കോം. എന്ന കനത്ത പോരാട്ടത്തില്‍ മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോറ്റത്.

കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. 2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന. ഒന്നാം റൗണ്ടില്‍ 1-4ന് പരാജയം സമ്മതിച്ച മേരി പക്ഷേ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി. 3-2നാണ് മേരി രണ്ടാം റൗണ്ടില്‍ വിജയം പിടിച്ചത്. എന്നാല്‍ ആദ്യ റൗണ്ടിലെ മോശം പ്രകടനം മേരിക്ക് തിരിച്ചടിയായി മാറി.

ഇന്ത്യയുടെ പതാകയും, സ്വന്തം പേരുമില്ലാത്ത നീല ജഴ്‌സിയണിഞ്ഞായിരുന്നു മേരി മത്സരത്തിനിറങ്ങിയത്. ഇന്ത്യന്‍ പതാകയുള്ള മേരി കോം എന്ന് എഴുതിയ ജഴ്‌സി അണിഞ്ഞാണ് താരം മത്സരത്തിനെത്തിയത്. എന്നാല്‍ ജഴ്‌സിയില്‍ മേരി കോം എന്ന് മുഴുവന്‍ പേര് പറ്റില്ലെന്നും ആദ്യ പേര് മാത്രമേ എഴുതാന്‍ പാടുള്ളുവെന്നും സംഘാടകര്‍ വ്യക്തമാക്കി. തുടര്‍ന്ന് ജഴ്‌സി മാറ്റാന്‍ ആവശ്യപ്പെട്ടു. പകരം ഒന്നും എഴുതാത്ത ഒരു നീല ജഴ്‌സി നല്‍കി. അതു ധരിച്ചാണ് ഇന്ത്യന്‍ താരം മത്സരിച്ചത്.

mary kom
Advertisment