Advertisment

തുര്‍ക്കിയിലെ 600 വര്‍ഷം പഴക്കമുള്ള മസ്ജിദ് മാറ്റി സ്ഥാപിച്ചു...മനുഷ്യരല്ല റോബര്‍ട്ടുകളാണ് മസ്ജിദ് മാറ്റി സ്ഥാപിച്ചത്...300ലധികം ചക്രങ്ങളുള്ള വാഹനമുപയോഗിച്ച്: വീഡിയോ കാണാം

author-image
admin
Updated On
New Update

15 ആം നൂറ്റാണ്ടിലെ ഏകദേശം ഏകദേശം 600 വര്‍ഷം പഴക്കമുള്ള മസ്ജിദ് തുര്‍ക്കി റോബോട്ടുകളുടെ സഹായത്തോടെ മാറ്റിവെച്ചു. 300ലധികം ചക്രങ്ങളുള്ള വാഹനമുപയോഗിച്ച് റോബോട്ടുകളാണ് മസ്ജിദ് മാറ്റി സ്ഥാപിച്ചത്. മാറ്റുന്നതിന് മുമ്പേ മസ്ജിദ് മൂന്ന് ഭാഗങ്ങളായി മുറിഞ്ഞ് പോയിരുന്നു. അതിനാല്‍ തന്നെ പള്ളിയുടെ ഭാഗങ്ങള്‍ ഓരോന്നായാണ് റോബോട്ടുകള്‍ കൊണ്ടുപോയത്.

Advertisment

publive-image

ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണില്‍ നിന്നാണ് അയ്യൂബി മസ്ജിദ് റോബോട്ടുകളുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റിവെച്ചത്.

തുര്‍ക്കിയിലെ നാലാമത്തെ വലിയ ഡാമായ 'ഇലീസ്യൂ ഡാം' കരകവിയുന്നതിലൂടെ ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണ്‍ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിച്ചത്.

പള്ളിയുടെ അവസാനത്തെ 2500 ടണ്‍ വരുന്ന ഭാഗമാണ് ഈ അടുത്ത് ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണില്‍ നിന്നും ഹൊസാന്‍ കെയ്ഫിലെ തന്നെ ന്യൂ കള്‍ച്ചറല്‍ പാര്‍ക്ക് ഫീല്‍ഡിലെ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തേക്ക് റോബോട്ടുകളുടെ സഹായത്തോടെ മാറ്റിവെച്ചത്. മറ്റു രണ്ട് ഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം മാറ്റിവെച്ചിരുന്നു.

Advertisment