Advertisment

മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍ നല്‍കിയത് പുഷ് അപ് ശിക്ഷ

New Update

ബാലി: മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്‍കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍. മാസ്‌ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച്‌ ശിക്ഷിച്ചത്.

Advertisment

publive-image

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് ഇന്‍ഡൊനീഷ്യയും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത് പാലിക്കാതെ നടക്കുന്നവരെയാണ് അധികൃതര്‍ ശിക്ഷയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തപക്ഷം അവരെ നാടുകടത്തുമെന്ന് ഇന്‍ഡൊനീഷ്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

mask issue
Advertisment