Advertisment

കോവിഡ്​ ചട്ടങ്ങള്‍ പാലിക്കാത്ത സ്വന്തം നാട്ടിലെ ജനങ്ങളെ ബോധവാന്‍മാരക്കുവാന്‍ വേറിട്ട വഴിയുമായി ഒരു ചായക്കടക്കാരന്‍

New Update

ചെന്നൈ: കോവിഡിനെതിരെയുള്ള ഏറ്റവും വലിയ രക്ഷാകവചങ്ങളില്‍ ഒന്നാണ്​​ മാസ്​ക്​. കോവിഡ്​ ചട്ടങ്ങള്‍ പാലിക്കാത്ത സ്വന്തം നാട്ടിലെ ജനങ്ങളെ ബോധവാന്‍മാരക്കുന്നതിനായി തമിഴ്​നാട്ടിലെ ഒരു ചായക്കടക്കാരന്‍ വ്യത്യസ്​തമായ ഒരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്​.

Advertisment

publive-image

മുന്‍ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്‍റെയും ജെ. ജയലളിതയുടെയും പ്രതിമകള്‍ക്ക്​ മാസ്​ക്​ അണിയിച്ചായിരുന്നു തവമണിയുടെ ബോധവല്‍കരണം.

കോയമ്ബത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിക്കടുത്തുള്ള തന്‍റെ ഗ്രാമത്തിലെ ജനങ്ങള്‍ കോവിഡ്​ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന്​ കണ്ടാണ്​ അദ്ദേഹം ഇത്തരം ഒരു പ്രവര്‍ത്തിയുമായി മുന്നോട്ട്​ വന്നത്​. തന്‍റെ കടയില്‍ വരുന്ന ജനങ്ങള്‍ക്കിടയില്‍ കോവിഡ്​ രോഗബാധയെ കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ തന്‍റെ പ്രിയ നേതാക്കന്‍മാരെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്​കിന്‍റെ പ്രാധാന്യം ജനങ്ങളെ ഓര്‍മിപ്പിക്കുകയാണ്​ മാസ്​കണിഞ്ഞ എം.ജി.ആറിന്‍റെയും തലൈവിയുടെയും പ്രതിമകള്‍. നിലവില്‍ കോയമ്ബത്തൂരില്‍ മാത്രം 6922 കോവിഡ്​ രോഗികള്‍ ചികിത്സയില്‍ ഉണ്ട്​. 720 പേരാണ്​ ജില്ലയില്‍ കോവിഡ്​ ബാധിച്ച്‌​ മരണത്തിന്​ കീഴടങ്ങിയത്​.

mask
Advertisment