Advertisment

മാസ്ക് വിതരണവുമായ് ഓട്ടോ സുന്ദരൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: തൻ്റെ ഓട്ടോയിൽ കയറുന്ന യാത്രക്കാർ മുഖാവരണം ധരിച്ചീട്ടില്ലെങ്കിൽ സുന്ദരൻ കോവിഡ് 19 ബോധവൽക്കരണവും മുഖാവരണവും നൽകും. കൽപ്പാത്തി സ്വദേശിയായ സുന്ദരൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ടൗണിലെത്തുന്ന യാത്രക്കാർക്ക് ഓട്ടോ സുന്ദരനെ സുപരിചിതം.

Advertisment

publive-image

ഒരിക്കൽ ഇദ്ദേഹത്തിൻ്റെ ഓട്ടോയിൽ കയറിയവർ ഒരിക്കലും മറക്കാത്ത സൗഹൃദം സ്ഥാപിക്കും.ഏതു വിഷയമായാലും അനായാസം ചർച്ചയിൽ പങ്കെടുക്കുന്നതു കൊണ്ട് യാത്രക്കാർക്ക് ഒരിക്കലും മടുപ്പുണ്ടാവില്ലെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.

കോവിഡ് 19 പ്രതിരോധത്തിന്ന് തന്നാൽ കഴിയുന്ന ചെറിയ പ്രവർത്തനം ചെയ്യുന്നുവെന്ന് സുന്ദരൻ എളിമയോടെ പറയുന്നു.അയ്യപ്പുരം ബസ്റ്റ് വുഡ്ഫർണിച്ചർ കടക്കു മുന്നിലായിരിക്കും സുന്ദരൻ്റെ ഓട്ടോ പാർക്ക് ചെയ്തിരിക്കുകയാണ്.

mask issue auto6
Advertisment