Advertisment

ടെക്‌സസില്‍ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചത് മഞ്ഞുകാറ്റിനെ തുടര്‍ന്ന്; മഴയും ആലിപ്പഴങ്ങളും കാഴ്ച്ച മറച്ചു; മഞ്ഞുറഞ്ഞ നിരത്തില്‍ വാഹനങ്ങള്‍ തെന്നിനീങ്ങി മരിച്ചത് ആറു പേര്‍

New Update

ടെക്സസ്: മഞ്ഞുകാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ടെക്സസിലെ ഫോര്‍ട്ട്വര്‍ത്തില്‍ നൂറോളം വാഹനം കൂട്ടിയിടിച്ചു. അപകടത്തില്‍ 6 പേര്‍ മരിച്ചു. ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്നുണ്ടായ മഴയും ആലിപ്പഴ വീഴ്ചയും കാഴ്ച മറച്ചു. മഞ്ഞുറഞ്ഞ നിരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിനീങ്ങിയതും അപകടകാരണമായി.

Advertisment

publive-image

ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പല വാഹനവും മറ്റുള്ളവയുടെ മുകളിലേക്ക് ഇടിച്ചുകയറിയത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്.

മറ്റൊരു നഗരമായ ഓസ്റ്റിനിലും ഇരുപത്തഞ്ചിലധികം വാഹനം കൂട്ടിയിടിച്ചു. ഒരാള്‍ക്ക് പരിക്ക്. അമേരിക്കയുടെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ട്.

1.25 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കെന്റുക്കി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി.

accident snow fall
Advertisment