Advertisment

കുവൈറ്റില്‍ നിന്ന് രണ്ട് മാസത്തിനിടെ പോയത് 83,000 പ്രവാസികള്‍; ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് രണ്ട് മാസത്തിനിടെ പോയത് 83,000 പ്രവാസികളെന്ന് റിപ്പോര്‍ട്ട്. സ്ഥിരമായി രാജ്യം വിട്ടവര്‍, വിസാ കാലാവധി തീര്‍ന്നവര്‍, പുതുക്കാത്തവര്‍ തുടങ്ങിയ കാരണങ്ങളാല്‍ രാജ്യം വിട്ടവരുടെ കണക്കാണിത്.

മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 11.59 ശതമാനം കുറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയില്‍ 71,9988 ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഏപ്രിലില്‍ 636,525 പേരും.

Advertisment