Advertisment

കോങ്ങാട് മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയ പ്രതീക്ഷക്ക് കരുത്ത് പകരാനായി വിദ്യാർത്ഥികള്‍ റാലി നടത്തി

New Update

publive-image

Advertisment

കോങ്ങാട്: കോങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി യുസി രാമന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎസ്എഫ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കോൺഫിഡന്റ് കോങ്ങാട്' എന്ന ശീർഷകത്തിൽ സ്റ്റുഡന്റസ് വിത്ത്‌ യുസിആർ മാസ്സ് റാലി സംഘടിപ്പിച്ചു.

കല്ലടിക്കോട് ചുങ്കം അയ്യപ്പൻകാവിൽ നിന്നും തുടങ്ങിയ റാലിയുടെ സമാപന പൊതു യോഗം ദീപ ജംഗ്ഷനിൽ നടന്നു. വിദ്യാർത്ഥി സംഗമത്തിൽ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്‌ ഫാത്തിമ തഹ്‌ലിയ, യൂത്ത് കോൺഗ്രസ്‌ നേതാവ് താര തോജോ അലക്സ്‌, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ.എം ഷിബു, ജില്ലാ പ്രസിഡന്റ്‌ ബിലാൽ മുഹമ്മദ്‌, ഹരിത സംസ്ഥാന പ്രസിഡന്റ്‌ മുഫീദ തസ്‌നി, ശിഫ എം, ഹംസ കെ.യൂ, ഹിസാൻ മുഹമ്മദ്‌, ശാക്കിർ കരിമ്പ, ഹകീം എം.ടി, അൽത്താഫ് കരിമ്പ, സിജാഹ് വാഴമ്പുറം, ഫാസിൽ മുണ്ടംപോക്ക് എന്നിവർ സംസാരിച്ചു.

നൂറു കണക്കിന് വിവിദ്യാർഥികൾ അണിനിരന്ന മാസ്സ്റാലി കടന്നുപോയ വിവിധ വഴികളിൽ

യുഡിഎഫ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. റാലിയുടെ ഫ്ലാഗ് ഓഫ്‌ കർമം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നിർവഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്‌ കളത്തിൽ അബ്ദുള്ള, ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, ആന്റണി മതിപ്പുറം, എം,എസ്, നാസർ യൂസഫ് പാലക്കൽ, സലാം തറയിൽ, കെ.കെ ചന്ദ്രൻ, ഹെറിന്റ വി ജോസ്, ഹുസൈൻ വളവുള്ളി എന്നിവർ സംബന്ധിച്ചു.

palakkad news
Advertisment